This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്‍ഡസ്റ്റ്രിയൽ ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യാലിമിറ്റഡ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഇന്‍ഡസ്റ്റ്രിയൽ ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യാലിമിറ്റഡ്
Industrial Investment Bank of India Limited
1956-ലെ ഇന്ത്യന്‍ കമ്പനി നിയമപ്രകാരം രൂപീകൃതമായ സ്ഥാപനമാണിത്. 1971-ൽ സ്ഥാപിക്കപ്പെട്ട ഇന്‍ഡസ്‌ട്രിയൽ റീകണ്‍സ്‌ട്രക്ഷന്‍ കോർപ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളെ പുനഃക്രമീകരിച്ച് 1985-ൽ ഇന്‍ഡസ്‌ട്രിയൽ റീകണ്‍സ്‌ട്രക്ഷന്‍ ബാങ്ക് ഒഫ് ഇന്ത്യാ ആക്കിമാറ്റി. കൊൽക്കത്തയിലാണ് ഈ ധനകാര്യ സ്ഥാപനത്തിന്റെ ആസ്ഥാനം. സാമ്പത്തിക പരാധീനതമൂലം അടച്ച് പൂട്ടിയ വ്യവസായ സ്ഥാപനങ്ങള്‍ക്കും പീഡിത വ്യവസായ സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക പിന്തുണനൽകുക എന്നതാണ് മുഖ്യധർമം. കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും പ്രവർത്തനശേഷി ഉറപ്പുവരുത്തുന്നതിനും സഹായകമായരീതിയിൽ പ്രത്യേക നിയമനിർമാണത്തിലൂടെ ഇന്‍ഡസ്‌ട്രിയൽ ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് സ്വയംഭരണാധികാരം നൽകിയിട്ടുണ്ട്.
ദീർഘകാല-മധ്യകാല-ഹ്രസ്വകാല വായ്‌പകള്‍, പ്രവർത്തനമൂലധനം, എന്നിങ്ങനെയുള്ള സാമ്പത്തിക പിന്തുണയ്‌ക്കു പുറമേ, ഓഹരി പങ്കാളിത്തം, യന്ത്രാപകരണ വായ്‌പ, സിമന്റ് ലോണ്‍ തുടങ്ങിയ സവിശേഷ സാമ്പത്തിക സൗകര്യവും ഈ സ്ഥാപനം ഇതിന്റെ പ്രവർത്തന പരിധിക്കുള്ളിൽ വരുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്ക് പ്രദാനം ചെയ്യുന്നുണ്ട്. ഓഹരി, കടപത്രം, ബോണ്ട് എന്നിങ്ങനെയുള്ള ദീർഘകാല നിക്ഷേപങ്ങളിലും, ഇതര ഹ്രസ്വകാലനിക്ഷേപങ്ങളിലും പണം മുടക്കുന്ന ഈ സ്ഥാപനം ക്യാപിറ്റൽ മാർക്കറ്റിലും മണിമാർക്കറ്റിലും സജീവമാണ്. അണ്ടർറൈറ്റിംഗ്, ഗ്യാരന്റി, ഹയർപർച്ചേസ്, ലീസിംഗ്, കണ്‍സള്‍ട്ടന്‍സി, മർച്ചന്റ് ബാങ്കിങ്, വെയർഹൗസിങ്, ഫാക്‌ടറിങ്, ഡിപ്പോസിറ്ററി, ഇതര കസ്റ്റോഡിയൽ സേവനങ്ങള്‍ തുടങ്ങി ധനകാര്യ വിപണിയിൽ സമസ്‌തസേവനങ്ങളിലും ഇന്‍ഡസ്‌ട്രിയിൽ ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യാപരിക്കുന്നുണ്ട്. അംഗീകൃത വിദേശധന വിനിമയ ഏജന്‍സി എന്ന നിലയിൽ ഉള്ള പ്രവർത്തനത്തിലും ഈ സ്ഥാപനം ഏർപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങളിൽ പൂർണമായും കേന്ദ്രസർക്കാർ ഉടമയിലുള്ള ഏകസ്ഥാപനം എന്ന ബഹുമതിയും ഇന്‍ഡസ്‌ട്രിയിൽ ഇന്‍വസ്റ്റ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയ്‌ക്കുള്ളതാണ് (2008). വൈവിധ്യമാർന്ന ധനകാര്യ സേവനങ്ങളുമായി ഇന്ത്യന്‍ വ്യവസായ മേഖലയിലെ സമസ്‌ത ശാഖകളിലും ഈ സ്ഥാപനത്തിന്റെ സാന്നിധ്യം പ്രകടമാണ്. (ഡോ. എം.ശാർങ്‌ഗധരന്‍)