This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇതോജിന്‍ സായ്‌ (1627 - 1705)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

== ഇതോജിന്‍ സായ്‌ (1627 - 1705)

==

ജാപ്പനീസ്‌ ദർശനത്തിൽ ക്ലാസ്സിക്കൽ പ്രസ്ഥാനത്തിന്റെ സ്ഥാപകനും ചീനഭാഷാപണ്ഡിതനും "കൊ-ഗാക്കു' എന്ന പൗരാണികവിദ്യാഭ്യാസകേന്ദ്രത്തിന്റെ സ്ഥാപകരിലൊരാളും. ഇദ്ദേഹം ഒരെളിയ കച്ചവടക്കാരന്റെ പുത്രനായി കിയോട്ടോവിൽ 1627-ൽ ജനിച്ചു. ഔദ്യോഗിക കണ്‍ഫ്യൂഷ്യനിസം പഠിച്ചശേഷം ശരിയായ കണ്‍ഫ്യൂഷ്യനിസത്തെപ്പറ്റി മനസ്സിലാക്കിയ ഇതോജിന്‍ സായ്‌ ഇതിന്റെ പ്രചരണാർഥം 1680-ൽ "കോജിഡോ' എന്ന പേരിൽ ഒരു വിദ്യാലയം സ്ഥാപിച്ചു. ഇതോയുടെ ദർശനത്തിൽ കണ്‍ഫ്യൂഷിയസ്‌, മെന്‍ഷിയസ്‌ എന്നീ ദാർശനികരുടെ സ്വാധീനം ഉണ്ടായിരുന്നു. വ്യാഖ്യാനങ്ങള്‍ക്കല്ല, മറിച്ച്‌ മൂലകൃതികള്‍ക്കാണ്‌ ഇദ്ദേഹം പ്രാധാന്യം നല്‌കിയത്‌; 1871-ൽ എല്ലാ കണ്‍ഫ്യൂഷ്യനിസ്റ്റ്‌ വിദ്യാലയങ്ങളും നിരോധിക്കപ്പെടുകയും പാശ്ചാത്യരീതിക്ക്‌ അംഗീകാരം നല്‌കപ്പെടുകയും ചെയ്യുന്നതുവരെ ഇതോയുടെ പുത്രന്റെയും പൗത്രന്റെയും മേൽനോട്ടത്തിൽ "കോജിഡോ' പ്രവർത്തിച്ചു. അദ്ദേഹം അംഗീകരിച്ച പുതിയ അധ്യാപനരീതികള്‍ ജപ്പാന്‍ ഗവണ്‍മെന്റിൽ സംശയം സൃഷ്‌ടിച്ചു എങ്കിലും ഇവ അടിച്ചമർത്തപ്പെട്ടില്ല.

ഇതോ ഒരു ഏകതത്ത്വവാദിയായിരുന്നു. ആദ്യന്തരഹിതമായ ഭൗതികോർജമാണ്‌ എല്ലാത്തിന്റെയും മൂലകാരണം എന്നതായിരുന്നു ഇതോയുടെ തത്ത്വം. ഇതോയുടെ അഭിപ്രായത്തിൽ മനുഷ്യന്‍ അടിസ്ഥാനപരമായി നല്ലവനാണ്‌. ധർമം, മനുഷ്യത്വം, ശിഷ്‌ടാചാരം, ബുദ്ധി എന്നീ നാലുകാര്യങ്ങളാണ്‌ നന്മയക്ക്‌ടിസ്ഥാനം. ഇവയിൽ ധർമം ഇതോയുടെ നീതിശാസ്‌ത്രത്തിലെ കേന്ദ്രബിന്ദു ആണ്‌. മറ്റു കണ്‍ഫ്യൂഷിയന്‍ വിശ്വാസികളെപ്പോലെ ഇതോ ഒരു ദേശീയവാദിയായിരുന്നില്ല. ഇദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ചൈന എല്ലാ സംസ്‌കാരത്തിന്റെയും ഉറവിടമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍