This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആസ്റ്റ്രോലാബ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആസ്റ്റ്രോലാബ്
Astrolabe
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ചക്രവാളസീമയില്‍ നിന്നുള്ള കോണീയദൂരം കണക്കാക്കാന്‍ പ്രാചീന ജ്യോതിഃശാസ്ത്രജ്ഞന്മാര് ഉപയോഗിച്ചിരുന്ന ഉപകരണം. കോണീയമാത്ര (angular unit) ആയ ഡിഗ്രി വൃത്താകാരത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്ന ഒരു തട്ട്, അതിന്റെ കേന്ദ്രത്തില്‍ തട്ടിനു സമാന്തരമായി ഡിഗ്രി അടയാളത്തിലേക്കു ചൂണ്ടുന്ന ഒരു സൂചിക- ഇത്രയും കുത്തനെ തൂക്കിയിട്ടാല്‍ ആസ്റ്റ്രോലാബിന്റെ ഏകദേശ സ്വരൂപമായി. ഖഗോളത്തിനുനേരെ സൂചിക തിരിച്ചുനിര്‍ത്തി ഉന്നതി അളന്നെടുക്കാന്‍ കഴിയും. "പ്രിസ്മാറ്റിക് ആസ്റ്റ്രോലാബ്' ആണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്.