This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആറ്റക്കറുപ്പന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആറ്റക്കറുപ്പന്‍
കറുപ്പുനിറമുള്ള ഒരു ചെറുപക്ഷി; കേരളത്തിൽ ധാരാളമായി കണ്ടുവരുന്നു. ശാ.നാ. ലോങ്കുറാ സ്ട്രറ്റാ. മാറിനു താഴെയും വാലിനു തൊട്ടുമീതെയുമായി വീതികുറഞ്ഞ വെള്ളപ്പട്ടകള് കാണാം; കൊക്ക് തടിച്ചതും കുറിയതുമാണ്. വിരളമായേ പറ്റമായി സഞ്ചരിക്കാറുള്ളൂ. വളരെ വേഗത്തിൽ, ഉയർന്നും താഴ്ന്നും ആണ് ഇവ പറക്കുന്നത്. പറക്കുമ്പോള്‍ "റ്റ്-സ്വീ.......റ്റ്-സ്വീ' എന്ന് ശബ്ദിച്ചുകൊണ്ടിരിക്കും. തെങ്ങിൽ വയ്ക്കാറുള്ള മുള്പ്പൊത്തുകളിലാണ് ഇവ സാധാരണയായി കൂടു കെട്ടാറുള്ളത്; മരങ്ങളിൽ വളരുന്ന ഇത്തിളുകളിലും കൂടു നിർമിക്കാറുണ്ട്. പുല്പന്തു പോലെയുള്ള ഈ കൂടുകള്‍ മനോഹരങ്ങളാണ്.
ഇവ ആണ്ടിൽ പല പ്രാവശ്യം മുട്ടയിടാറുണ്ട്; വെളുത്ത ചെറിയ മുട്ടകളാണിവയുടേത്. ഒരു പ്രാവശ്യം ഒന്നോ രണ്ടോ മുട്ടകളിടുന്നു. അടയിരിപ്പുകാലം 14 ദിവസത്തോളം വരും. പക്ഷിക്കുഞ്ഞുങ്ങളുടെ വായുടെ ഇരുവശത്തും അരിമാവു കുഴച്ചുവച്ചതുപോലുള്ള ഒരു വെളുത്തഭാഗം കാണപ്പെടുന്നു. വിരിഞ്ഞിറങ്ങി കുറേ ദിവസത്തേക്ക് കുഞ്ഞുങ്ങള്‍ക്ക് തള്ളപ്പക്ഷി ആഹാരപദാർഥങ്ങള്‍ കൊക്കിനുള്ളിൽ വച്ചുകൊടുക്കുന്നു.