This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അലന്, വയോല (1869 - 1948)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അലന്, വയോല (1869 - 1948)
Allen,Viola
അമേരിക്കന്‍ നടി. അലബാമായിലെ ഹണ്സ്വില്ലയില് 1869 ഒ. 20-ന് ജനിച്ചു. സിലെസി സാറാ, അലന് എന്നീ നടീനടന്മാരുടെ മകളാണ് ഇവര്‍. ബോസ്റ്റണ്‍, ടൊറന്റോ, ന്യൂയോര്‍ക്ക് എന്നീ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം നടത്തി. 13-ാം വയസ്സില്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്ക്വയര്‍ തിയെറ്ററില്‍ എസ്മിറാന്ഡാ എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണ് വയോല രംഗപ്രവേശം ചെയ്തത്. 1889-ല്‍ ബ്രോണ്സണ് ഹൊവാര്‍ഡിന്റെ ഷനല്‍ ദോഹയിലെ ജര്‍ട്രൂഡ് എല്ലിംഗ് ഹാം എന്ന കഥാപാത്രമായി അഭിനയിച്ചതോടെ വയോലയുടെ പ്രശസ്തി വര്‍ധിച്ചു. എട്ടു വര്‍ഷം ആധുനിക നാടകങ്ങളില്‍ അഭിനയിച്ചശേഷം 1915-ല്‍ ഷെയ്ക്സ്പിയര്‍ നാടകങ്ങളിലേക്കു മടങ്ങി. ലേഡീ മക്ബത്തിന്റെ ഭാഗമാണ് ആ കൂട്ടത്തില്‍ പ്രധാനപ്പെട്ടത്. അവസാനമായി ഇവര്‍ പങ്കെടുത്തത് 1916-ല്‍ Merry Wives of Windsor എന്ന നാടകത്തിലെ മിസ്ട്രസ് ഫോഡായിട്ടാണ്. 1906-ല്‍ പീറ്റര്‍ ദുരയായുമായുള്ള വിവാഹം നടന്നു. 1948 മേയ് 10-നു ന്യൂയോര്‍ക്കില്‍ അന്തരിച്ചു.