This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരിമത്യ ജോസഫ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരിമത്യ ജോസഫ്
Joseph of Arimathea
യേശുവിന്റെ ഒരു രഹസ്യ ആരാധകന്‍. 'അരിമത്യ എന്നൊരു യഹൂദ്യപട്ടണക്കാരനായി നല്ലവനും നീതിമാനും ദൈവരാജ്യത്തെ കാത്തിരുന്നവനുമായ യോസേഫ് എന്നൊരു മന്ത്രി'- (ലൂക്കോ.xxiii: 50) എന്നാണ് ഇദ്ദേഹത്തെ ബൈബിളില്‍ പരാമര്‍ശിച്ചിരിക്കുന്നത്. യഹൂദരുടെ പരമോന്നതനീതിപീഠമായ 'സന്നദ്രീം' സംഘത്തിലെ അംഗമായിരുന്ന ഇദ്ദേഹം യേശുവിനെ മരണശിക്ഷയ്ക്കു വിധിക്കാന്‍ അനുകൂലിച്ചില്ല. ക്രൂശാരോഹണത്തെത്തുടര്‍ന്ന് യേശുവിന്റെ ശവശരീരം ക്രൂശില്‍നിന്നു മാറ്റി അടക്കം ചെയ്യാന്‍ പീലാത്തോസിനോട് അനുവാദം വാങ്ങിയത് ഇദ്ദേഹമായിരുന്നു. നേരത്തെ പാറയില്‍ വെട്ടിച്ചിരുന്ന ഒരു പുതിയ കല്ലറയില്‍ നിര്‍മലശീലകൊണ്ട് പൊതിഞ്ഞ് യേശുവിന്റെ ശരീരം അടക്കം ചെയ്യുവാന്‍ ഇടപാടുചെയ്തത് ഇദ്ദേഹമാണ്. യഹൂദപ്രമാണിയായിരുന്നെങ്കിലും, യഥാസമയം, പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ചുകൊണ്ട് യേശുവിന്റെ ശരീരം ഏറ്റുവാങ്ങിയ ഇദ്ദേഹത്തെ ക്രൈസ്തവര്‍ ബഹുമാനപൂര്‍വം സ്മരിക്കുന്നു.