This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിനെല്ലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിനെല്ലി

Star goosberry

യൂഫോര്‍ബിയേസീ (Euphorbiaceae) കുടുംബത്തില്‍പ്പെട്ട ഒരു ചെറു വൃക്ഷം. മലയന്‍ ദ്വീപുകളും മഡഗാസ്കറുമാണ് ജന്മദേശം. ശാ.നാ. ഫില്ലാന്തസ് അസിഡസ് (Phyllanthus acidus); ഫില്ലാന്തസ് ഡിസ്റ്റിക്കസ് (Phyllanthus distiches); നെല്ലിപ്പുളിയെന്ന് ഗ്രാമപ്രദേശങ്ങളില്‍ ഇതറിയപ്പെടുന്നു. ഉദ്ദേശം 6.5 മീ. ഉയരത്തില്‍ വളരുന്നു. തടിയില്‍ പൊഴിഞ്ഞുപോയ ഇലത്തണ്ടുകളുടെ പാടുകള്‍ വ്യക്തമായികാണാം. ഇലകള്‍ക്ക് ദീര്‍ഘവൃത്താകൃതി; 3-5 സെ.മീ. നീളമുണ്ടാവും. ഇലത്തണ്ടുകള്‍ക്കു താഴെയായി പ്രത്യേകം തണ്ടുകളിലാണ് പുഷ്പങ്ങളുണ്ടാകുക. പര്‍ണകക്ഷങ്ങളിലും (leaf axil) അപൂര്‍വമായി പുഷ്പങ്ങളുണ്ടാകാറുണ്ട്. കായ്കള്‍ മാംസളമാണ്.

ഇന്ത്യയിലും മഡഗാസ്കറിലുമാണ് അരിനെല്ലി ധാരാളമായുള്ളത്. ജമൈക്കയിലും വെസ്റ്റിന്ത്യന്‍ ദ്വീപുകളിലും കായ്കള്‍ക്കുവേണ്ടി ഇപ്പോള്‍ ഇത് കൃഷി ചെയ്തുവരുന്നു. വിത്ത് മുഖേനയാണ് വംശവര്‍ധന.

അരിനെല്ലിക്കായില്‍ ജീവകം-സി ധാരാളമുണ്ട്. ഉപ്പിലിടാന്‍ ഉപയോഗിച്ചുവരുന്നു. പച്ചയായും പാകപ്പെടുത്തിയും ഉപയോഗിക്കാറുണ്ട്. പുളിരസമുളള ഈ കായ്കള്‍ മലബന്ധമുണ്ടാക്കുന്നു. എന്നാല്‍ വേരും വിത്തും വിരേചനകാരികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍