This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരാബിനോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരാബിനോസ്

Arabinose

പ്രകൃതിയില്‍ ഉപസ്ഥിതിയുള്ള ഒരു ഷുഗര്‍ (Sugar). രചനാപരമായി നോക്കിയാല്‍ ഇത് ഒരു ആല്‍ഡൊ പെന്റോസ് (Aldo pentose) ആണ്. ഫോര്‍മുല CHO.CHOH.CHOH.CHOH,CH2OH ചെറി (Cherri) എന്നുപേരുള്ള ഒരുതരം ഫലവൃക്ഷത്തിന്റെ പശയില്‍ നേര്‍ത്ത സല്‍ഫ്യൂരിക് അമ്ളം ചേര്‍ത്തു തിളപ്പിച്ച് അരാബിനോസ് ഉണ്ടാക്കാം. ഗം അരാബിക് (gum arabic) എന്ന പശയില്‍നിന്നും ഉത്പാദിപ്പിക്കാം; അരാബിനോസ് എന്ന പേരിന്റെ അടിസ്ഥാനം ഇതാണ്. ഈ ഷുഗറിന് ഓപ്ടിക്കല്‍ ആക്ടിവിറ്റി(optical activity), ഉള്ള രണ്ടു ഐസോമറുകള്‍ (isomer) ഉണ്ട്. അവയെ 1-അരാബിനോസ് എന്നും d അരാബിനോസ് എന്നും പറഞ്ഞുവരുന്നു. 1-അരാബിനോസിന്റെ ദ്ര. അ. 160°C ആണ്.

അരാബിനോസ് ഫെലിങ് ലായനിയെ (Fehling's solution) റെഡ്യൂസ് ചെയ്യുന്നു. ഹൈഡ്രോക്ളോറിക് ആസിഡും അല്പം ഫ്ളോറൊഗ്ലൂസിനോളും (Phloro glucinol) ചേര്‍ത്ത് അരാബിനോസ് കുറഞ്ഞൊന്നു ചൂടാക്കിയാല്‍ ചെറിഫലത്തിന്റെ ചുവന്ന നിറത്തോടുകൂടിയ ഒരു ലായനി ലഭിക്കും. പെന്റോസുകള്‍ പൊതുവേ കിണ്വനവിധേയമല്ല; ആകയാല്‍ അരാബിനോസ് കിണ്വനവിധേയമാകുന്നില്ല. നേര്‍ത്ത അമ്ളം ചേര്‍ത്ത് അരാബിനോസ് ചൂടാക്കിയാല്‍ ഫര്‍ഫൂരാല്‍ (furfural) ലഭിക്കുന്നു. അഭിനിര്‍ധാരണത്തിന് (detection) സഹായിക്കുന്ന ഒരു രാസപ്രവര്‍ത്തനമാണ് ഇത്. അരാബിനോസിന്റെ രുചി മധുരമാണ്. ബാക്റ്റീരിയകളെ വളര്‍ത്തുന്നതിനുള്ള മാധ്യമമായി ഇതു ഉപയോഗിക്കപ്പെടുന്നു. നോ: ഓപ്ടിക്കല്‍ ആക്ടിവിറ്റി

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍