This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരാന്‍ ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരാന്‍ ദ്വീപുകള്‍

Aran Islands

അയര്‍ലണ്ടിന്റെ പടിഞ്ഞാറെ തീരത്ത് ഗാല്‍വെ ഉള്‍ക്കടലില്‍ സ്ഥിതിചെയ്യുന്ന ഇനിഷ്മോര്‍, ഇനിഷ്മാന്‍, ഇനിഷീര്‍ എന്നീ മൂന്നു ദ്വീപുകള്‍. കില്‍റോനാന്‍ ആണ് ഈ മൂന്നു ദ്വീപുകള്‍ ഉള്‍പ്പെട്ട ഭരണകൂടത്തിന്റെ തലസ്ഥാനം; ജനസംഖ്യ: 5000-ത്തില്‍ കുറവാണ്. പാറക്കെട്ടുകള്‍ നിറഞ്ഞ ഭൂപ്രകൃതിയാണ്; വൃക്ഷലതാദികള്‍ വളരുന്നില്ല. കൃഷിയും മത്സ്യബന്ധനവുമാണ് പ്രധാന ഉപജീവനമാര്‍ഗങ്ങള്‍. കടല്‍പ്പായല്‍ പ്രദേശങ്ങള്‍ കൃഷിസ്ഥലങ്ങളാക്കി ഉരുളക്കിഴങ്ങും ബാര്‍ലിയും കൃഷി ചെയ്യുന്നു. ബാര്‍ലി വൈക്കോല്‍ ഉപയോഗിച്ചു പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നു. മത്സ്യബന്ധനത്തിനു 'കുറാച്' എന്ന പ്രത്യേകതരം കാന്‍വാസ് ബോട്ടുകള്‍ ഉപയോഗിക്കുന്നു. കോഴി വളര്‍ത്തലും പശു വളര്‍ത്തലും തൊഴിലായി സ്വീകരിച്ചിട്ടുള്ളവരുമുണ്ട്. വസ്ത്രങ്ങള്‍ സ്വയം നെയ്തുണ്ടാക്കി ഉപയോഗിക്കുന്നു. സ്കോട്ട്‍ലാന്‍ഡിന്റെ പടിഞ്ഞാറെ ഭാഗത്തും ഇതേ പേരില്‍ ഒരു ദ്വീപുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍