This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരണി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അരണി
യാഗത്തിന് അഗ്നി കടഞ്ഞെടുക്കുവാന്‍ ഉപയോഗിക്കുന്ന മരക്കഷണം. 'നിര്മന്ഥദാരുണിതു അരണി' എന്ന് അമരകോശത്തില്‍ കാണുന്നു. അരണിമരത്തിന്റെ രണ്ടു കട്ടകള്‍ പരസ്പരം ഉരയ്ക്കുമ്പോള്‍ അഗ്നിയുണ്ടാകുന്നു. ഒരു കട്ട മുകളിലും മറ്റൊന്നു കീഴിലുമായി വച്ചുകൊണ്ടാണ് ഉരയ്ക്കേണ്ടത്. അവയ്ക്കു ക്രമത്തില്‍ 'ഉത്തരാരണി' എന്നും 'അധരാരണി' എന്നും പറയുന്നു. അരണിയില്‍നിന്നും ജനിക്കുന്ന അഗ്നിയല്ലാതുള്ള മറ്റൊരഗ്നിയും യാഗാദികര്‍മങ്ങള്‍ക്ക് അനുയോജ്യമല്ല. അതിനാല്‍ വൈദികങ്ങളായ കര്‍മങ്ങളുടെ നിര്‍വഹണത്തിന് അരണി അനിവാര്യമാണ്.
നോ: അഗ്നിദേവന്
(എ. പരമേശ്വര ശാസ്ത്രികള്‍)