This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്യങ്കാര്‍, പി.കെ. (1931 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയ്യങ്കാര്‍, പി.കെ. (1931 - )

കേരളീയനായ ശാസ്ത്രജ്ഞന്‍. ദേശീയതലത്തില്‍ ശ്രദ്ധേയനായി. തിരുവനന്തപുരത്തായിരുന്നു ജനനം. തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളജില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചു. ഭാഭാ അറ്റോമിക് റിസര്‍ച്ച് സെന്ററിന്റെ ഡയറക്ടര്‍ എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിക്കുകയുണ്ടായി. ഇന്ത്യയുടെ ആണവപരീക്ഷണങ്ങളില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഇന്ത്യയുടെ ആദ്യത്തെ ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്റര്‍ രൂപകല്പന ചെയ്യുന്നതിലും ഇദ്ദേഹത്തിന്റെ നേതൃത്വപരമായ പങ്കാളിത്തമുണ്ടായിരുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ ശാസ്ത്രസാങ്കേതികവകുപ്പിലെ നിര്‍ണായകസ്ഥാനങ്ങളില്‍ അയ്യങ്കാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഗവണ്‍മെന്റിന്റെ ശാസ്ത്രസാങ്കേതികകമ്മിറ്റിയുടെ അധ്യക്ഷന്‍, ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് എന്നീ നിലകളിലും സേവനമനുഷ്ഠിക്കുകയുണ്ടായി.

നല്ലൊരു ഗ്രന്ഥകര്‍ത്താവുകൂടിയായ അയ്യങ്കാരുടെ പ്രധാനകൃതി തെര്‍മല്‍ ന്യൂട്രോണ്‍ സ്കാറ്ററിംഗ് ആണ്. ഭട്ട്നഗര്‍ അവാര്‍ഡ്, ഫിക്കി അവാര്‍ഡ്, കേരള സര്‍ക്കാരിന്റെ ശാസ്ത്രസാങ്കേതിക അവാര്‍ഡ് പദ്മഭൂഷണ്‍ ബഹുമതി എന്നിവ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍