This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബീജാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബീജാന്‍

Abidjan

അബിജാന്‍ നഗരത്തിന്റെ ഒരു ദൃശ്യം
ഐവറികോസ്റ്റിന്റെ ഭരണ ആസ്ഥാനവും ഒരു പ്രധാന നഗരവും. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്ത് ഗിനി ഉള്‍ക്കടലിന്റെ കരയില്‍ സ്ഥിതിചെയ്യുന്നു. 1958-ല്‍ ഐവറികോസ്റ്റിന്റെ സ്വാതന്ത്ര്യപ്രാപ്തിയോടെ ഇതിന് തലസ്ഥാന പദവി ലഭിച്ചു. അതോടുകൂടി നഗരത്തിന്റെ വളര്‍ച്ച തുടങ്ങുകയും ചെയ്തു. കടലിലേക്ക് ഉന്തിനില്ക്കുന്ന അര്‍ധദ്വീപില്‍നിന്ന് അടുത്തുള്ള തടാകപ്രദേശങ്ങളിലേക്കും നഗരം വികസിച്ചുവരുന്നു. ഈ രണ്ടു ഭാഗങ്ങളെയും ബന്ധിക്കുന്ന ഒരു തോട് (വ്രിഡി കനാല്‍) നിര്‍മിക്കപ്പെട്ടിട്ടുണ്ട്. പശ്ചിമ ആഫ്രിക്കയിലേക്കുള്ള കടല്‍-വ്യോമ ഗതാഗത കേന്ദ്രമാണ് ഇവിടം. ബുര്‍ക്കിനാഫാസൊയുമായി തീരദേശത്തെ ബന്ധപ്പെടുത്തുന്ന റെയില്‍പ്പാതയുടെ തുടക്കവും ഇവിടെനിന്നാണ്. റിപ്പബ്ളിക്കിന്റെ തലസ്ഥാനമായ വാഗദൂഗുവിലേക്കു പോകുന്ന ഈ റെയില്‍പ്പാത ഐവറികോസ്റ്റിനെ ഉടനീളം സ്പര്‍ശിക്കുന്നു.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍