This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പോമോര്‍ഫീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്പോമോര്‍ഫീന്‍

Apomorphine


മോര്‍ഫീന്‍ എന്ന പ്രകൃതിജന്യ-ആല്‍ക്കലോയ്ഡില്‍നിന്നും ഒരു ജലതന്മാത്ര നീക്കംചെയ്ത് വ്യുത്പാദിപ്പിക്കാവുന്ന കൃത്രിമ-ആല്‍ക്കലോയ്ഡ്. ഫോര്‍മുല, C17 H17 O2 N. അമ്ളത്തിന്റെ പ്രതിപ്രവര്‍ത്തനം കൊണ്ടാണ് മോര്‍ഫീനില്‍നിന്ന് അപ്പോമോര്‍ഫീന്‍ സാധാരണയായി നിര്‍മിക്കാറുള്ളത്. ജലതന്മാത്ര നഷ്ടപ്പെടുന്നതോടൊപ്പം മോര്‍ഫീന്‍-തന്മാത്രയുടെ സംരചനയില്‍ ഒരു പുനഃക്രമീകരണവും (rearrangement) നടക്കുന്നുണ്ട്. അപ്പോമോര്‍ഫീന്‍ നിറമില്ലാത്തതും ക്രിസ്റ്റലീയവുമായ പദാര്‍ഥമാണ്. പക്ഷേ ഓക്സീകരണം മൂലം ഇതിന് എളുപ്പത്തില്‍ പച്ചനിറം വന്നുചേരും. ജലത്തില്‍ പ്രായേണ അലേയമായ അപ്പോമോര്‍ഫീന്‍ ആല്‍ക്കഹോളിലും ക്ളോറൊഫോമിലും അലിയും. ഹൈഡ്രോക്ളോറൈഡ് രൂപത്തില്‍ ഇത് ഒരു വമനൌഷധമായി ഉപയോഗിക്കാറുണ്ട്. കുത്തിവയ്പായും വായില്‍ക്കൂടെയും ഇതു കൊടുക്കാം. താഴ്ന്ന മാത്രകളില്‍ അപ്പോമോര്‍ഫീന്‍ കഫനിഷ്കാസകമായി (expectorant) പ്രവര്‍ത്തിക്കുന്നു. നോ: ആല്‍ക്കലോയ്ഡുകള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍