This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തര്‍വര്‍ഗ സഹബന്ധം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തര്‍വര്‍ഗ സഹബന്ധം

Intra-Class Correlation

സാംഖ്യികത്തില്‍, ഒരു ഗണത്തിലെ (set) അഥവാ ഗണസമുച്ചയ(family)ത്തിലെ അംഗങ്ങള്‍ തമ്മിലുള്ള അന്യോന്യ ബന്ധങ്ങളുടെ ഒരു അളവ്. ഉന്നത സാംഖ്യിക പ്രാധാന്യമുള്ള ആശയമാണിത്.

പഠനവിഷയമായ വസ്തുതയെ സൂചിപ്പിക്കുന്നതാണ് 'വേരിയേറ്റ്' (x) അഥവാ ചരം. ഒരു ഗണസമുച്ചയത്തിലെ a അംഗങ്ങളുടെ അളവുകള്‍ x-ന് കൊടുത്തുവെന്ന് കരുതുക. ഈ a അംഗങ്ങളില്‍നിന്ന് ഈ രണ്ടെണ്ണങ്ങളെ ജോടി തിരിച്ചു നിര്‍ത്തിയാല്‍ a (a-1)/2 ജോടികളുണ്ടായിരിക്കുമെന്ന് ബീജഗണിത തത്ത്വമനുസരിച്ച് മനസ്സിലാക്കാം. അനവധി ഗണങ്ങളില്‍നിന്ന് ഇമ്മാതിരി ദ്വിചരപ്പട്ടിക (bivariate table) ഉണ്ടാക്കുന്നു. വിവിധ ഗണങ്ങളില്‍നിന്നു നിര്‍മിച്ച പട്ടികകള്‍ സംയോജിപ്പിച്ച് ഒരു ദ്വിചരപ്പട്ടിക സൃഷ്ടിക്കുകയും ഈ പട്ടികയില്‍നിന്നു ഗുണന-ആഘൂര്‍ണമാര്‍ഗം (product-moment method) ഉപയോഗിച്ച് സഹബന്ധം കണക്കാക്കുകയും ചെയ്യുന്നു. ഈ സഹബന്ധമാണ് അന്തര്‍വര്‍ഗ സഹബന്ധം. പ്രയോഗത്തില്‍ ഇത്തരം ഒരു വലിയ പട്ടിക തയ്യാറാക്കാതെ തന്നെ ഈ അളവ് ഗണിച്ചെടുക്കാറുണ്ട്. നോ: ഗുണന-ആഘൂര്‍ണം, സഹബന്ധം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍