This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്തര്‍ജനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്തര്‍ജനം
കേരള ബ്രാഹ്മണ (നമ്പൂതിരി, ഭട്ടതിരി, പോറ്റി) സ്ത്രീ. 'അകത്തുള്ള ആള്‍' എന്ന ശബ്ദാര്‍ഥത്തോടുകൂടിയ ഈ പദത്തിന്റെ മലയാള പര്യായങ്ങളാണ് 'അകത്തുള്ളോര്‍', 'അകത്തമ്മ', 'ആത്തേമ്മ', 'ആത്തോല്‍' തുടങ്ങിയവ.
പരമ്പരാഗതമായി ഘോഷാ (പര്‍ദ) സമ്പ്രദായത്തിലാണ് ഇവര്‍ കഴിഞ്ഞുവന്നത്. പരപുരുഷദര്‍ശനം, പരസ്യമായ യാത്രകള്‍ തുടങ്ങിയവ ഇവര്‍ക്ക് നിഷിദ്ധമായിരുന്നു. അടുക്കളക്കാര്യങ്ങളും ദേവകാര്യങ്ങളും ആയിരുന്നു പ്രധാനമായും ഇവര്‍ക്ക് നിര്‍വഹിക്കേണ്ടിയിരുന്നത്. ദേഹം മുഴുവന്‍ മറയ്ക്കുന്ന വിധം വസ്ത്രം ധരിച്ച് 4-5 അടിയില്‍ കുറയാതെ വ്യാസമുള്ള മറക്കുട(മനക്കുട)യും വഹിച്ചുകൊണ്ട് 'തുണപ്പെണ്ണു'ങ്ങളുടെ (ദാസികള്‍) അകമ്പടിയോടുകൂടി മാത്രമേ ഇവര്‍ വല്ലപ്പോഴും പുറത്തു സഞ്ചരിച്ചിരുന്നുള്ളൂ. പഴയ ആചാരാനുഷ്ഠാനങ്ങളെയെല്ലാം ധ്വംസിച്ചുകൊണ്ട് കേരളത്തില്‍ 20-ാം ശ.-ത്തിന്റെ പ്രഥമാര്‍ധത്തിലുണ്ടായ സാമൂഹികസാംസ്കാരിക നവോത്ഥാനം അന്തര്‍ജനങ്ങളെ ബഹിര്‍ലോകസ്ത്രീജനങ്ങളോടൊപ്പം സ്വതന്ത്രരാക്കി.
'അന്തസ്സെഴും ധരണിദേവകുലേ പിറന്നോ-
രന്തര്‍ജനം 'നിശി' ബഹിര്‍ജനതുല്യമട്ടില്‍'
എന്ന് വള്ളത്തോള്‍ നാരായണമേനോന്‍ (പട്ടില്‍പൊതിഞ്ഞ തീക്കൊള്ളി-സാഹിത്യമഞ്ജരി രണ്ടാം ഭാഗം) പറഞ്ഞിരിക്കുന്നത് ആചാരപരിവര്‍ത്തനത്തിന്റെ ആദ്യദശയില്‍ ഉണ്ടായതായി സങ്കല്പിക്കപ്പെട്ട ഒരു ഇതിവൃത്തത്തിന്റെ പ്രതിപാദനത്തിലാണ്.