This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അതിശീതള ജലം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അതിശീതള ജലം
Super cooled water
0°C-ല്‍ താണ ഊഷ്മാവിലും ദ്രവമായി വര്‍ത്തിക്കുന്ന ജലം. അന്തരീക്ഷത്തില്‍ സംഘനനം (condensation) ത്വരിതപ്പെടുന്നതിലും, മേഘരൂപവത്കരണത്തിലും അതിശീതളജലം സ്വാധീനത ചെലുത്തുന്നു. അതിശീതളത്വം ഒരു മിതസ്ഥായി (meta-stable) അവസ്ഥയായതിനാല്‍ ഖനീഭവിക്കുന്നതിനുള്ള പ്രവണത സാമാന്യമായി പ്രകടമാകാം. ഹിമപാളിയുമായോ, ഹിമകണങ്ങളുമായോ സമ്പര്‍ക്കമുണ്ടായാല്‍ ഉടനേ ഉറയുന്നു. അന്തരീക്ഷത്തിലെ ജലം മൊത്തം ഖനീഭവിക്കുവാന്‍ ഊഷ്മാവ് -40°C-ല്‍ എത്തേണ്ടിവരും. ഈ ഊഷ്മാവിനെ 'സ്കേഫര്‍സ്ഥിരാങ്കം' (Schaefer point) എന്നു പറയുന്നു. ഒന്നു മുതല്‍ 100 വരെ മൈക്രോണ്‍ വ്യാസാര്‍ധമുള്ള ജലകണങ്ങള്‍ ഖനീഭവിക്കുന്നത് -36°C-നും -41°C-നും ഇടയ്ക്കായിരിക്കും.