This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടപലക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടപലക

കഞ്ഞി വാര്‍ക്കാന്‍ കലത്തിന്റെ വായ് വട്ടം അടച്ചുപിടിക്കുന്നതിനുപയോഗിക്കുന്ന പലക. പ്ളാവിന്റെ തടിയാണ് സാധാരണ ഇതിനുപയോഗിക്കുന്നത്. തടി താപവാഹി അല്ലാത്തതുകൊണ്ട് അടപലക ഏതു ചൂടിലും കൈകാര്യം ചെയ്യാന്‍ പ്രയാസമില്ല. പാകംചെയ്യാനുപയോഗിക്കുന്ന പാത്രങ്ങള്‍ മൂടിവയ്ക്കുന്നതിനുള്ള പലകയ്ക്കും അടപലക എന്നുപറയാറുണ്ട്.

അടപലക

വൃത്താകൃതിയില്‍ നേരേമുകളില്‍ കൈപിടിയുള്ള അടപലക പാത്രം മൂടിവയ്ക്കുന്നതിനും ദീര്‍ഘവൃത്താകൃതിയില്‍ രണ്ടുവശവും കൈപിടിയോടുകൂടിയവ കഞ്ഞിവെള്ളം വാര്‍ക്കുന്നതിനുമാണ് ഉപയോഗിക്കുന്നത്. രണ്ടാമത്തെ ഇനത്തിന് ദേശഭേദമനുസരിച്ച് 'അടച്ചുവാറ്റി', 'അടച്ചുവാറ', 'അടച്ചൂറ്റി' എന്നിങ്ങനെ പല പേരുകള്‍ പറയാറുണ്ട്.

അരികുകളിലും കൈപിടിയിലും ചിത്രപ്പണികള്‍ചെയ്ത് കലാഭംഗിയോടെ നിര്‍മിച്ച അടപലകകള്‍ ഇന്നും പ്രചാരത്തിലുണ്ട്. കളിമണ്ണുകൊണ്ടു നിര്‍മിച്ച അടപ്പുചട്ടിയും അലൂമിനിയം കൊണ്ടുള്ള അടപ്പുകളും പകുതിഭാഗത്ത് ചെറിയ ദ്വാരങ്ങളുള്ള അലൂമിനിയം ചിപ്പിലികളും അടപലകയുടെ സ്ഥാനത്ത് ഇപ്പോള്‍ പ്രചാരത്തിലുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B4%AA%E0%B4%B2%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍