This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടങ്കല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടങ്കല്‍

ഏതെങ്കിലും ഒരു നിശ്ചിത ജോലി ചെയ്തുതീര്‍ക്കുന്നതിന്, അതിന്‍മേല്‍ ഉണ്ടാകാവുന്ന എല്ലാവിധത്തിലുള്ള ചെലവുകളുടെയും മതിപ്പ് ഇനംപ്രതി കണക്കാക്കിയശേഷം, മൊത്തച്ചെലവ് കൂട്ടിയെടുക്കുന്നതാണ് അടങ്കല്‍ (estimate). ഇത് ഒരു മതിപ്പ് അനുസരിച്ചുള്ള തുകയായിരിക്കും. ഉദാഹരണമായി കരാര്‍ (contract) വ്യവസ്ഥയില്‍ ചെയ്യേണ്ട പണികളില്‍ ഏര്‍പ്പെടാറുള്ളവര്‍, അതില്‍ ഏര്‍പ്പെടുന്നതിനു മുന്‍പുതന്നെ മെയ്ക്കാട്ടു ജോലികള്‍ക്കുള്ള ചെലവും ഉപയോഗപ്പെടുത്തേണ്ട സാധനങ്ങളുടെ വിലയും കണക്കിലെടുത്തുകൊണ്ടായിരിക്കും ഒരു അടങ്കല്‍ നിശ്ചയിക്കുന്നത്. ഏതു കാര്യം സംബന്ധിച്ചുള്ളതായിരുന്നാലും അതിലടങ്ങുന്ന വലുതും ചെറുതുമായ എല്ലാ ഇനങ്ങളും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു മൊത്തം തുകയായിരിക്കും അടങ്കല്‍. സാധാരണയായി ചെലവുകള്‍ അടങ്കല്‍ തുകയില്‍ കവിയാറില്ല.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍