This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ദണ്ഡകാരണ്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ദണ്ഡകാരണ്യം
പുരാണപ്രസിദ്ധമായ വനം. നര്‍മദ, ഗോദാവരി എന്നീ നദികള്‍ക്കിടയിലുള്ള ഈ വനപ്രദേശത്തിന് അധിപനായി വാണിരുന്നത് ഇക്ഷ്വാകു വംശത്തിലെ ദണ്ഡന്‍ എന്ന രാജാവാണ്. ഇദ്ദേഹം ഒരിക്കല്‍ ശുക്രാചാര്യരുടെ പുത്രിയെ ഈ പ്രദേശത്തുവച്ച് ബലാത്കാരം ചെയ്തതായും ശുക്രമഹര്‍ഷി ശാപത്താല്‍ ഈ പ്രദേശം മുഴുവന്‍ പൊടിപടലംകൊണ്ട് നശിപ്പിച്ചതായും രാമായണത്തില്‍ പരാമര്‍ശമുണ്ട്.
ശ്രീരാമന്‍ വനവാസകാലത്ത് സീതയും ലക്ഷ്മണനുമൊത്ത് ഈ പ്രദേശത്തു താമസിച്ചിരുന്നപ്പോഴാണ് ശൂര്‍പ്പണഖയുടെ അംഗവിച്ഛേദവും ഖരവധവും നടത്തിയതും പതിനാലായിരം രാക്ഷസരെ വകവരുത്തിയതും. തടുര്‍ന്ന് രാവണന്‍ സീതയെ അപഹരിച്ചു കൊണ്ടുപോകുന്ന വഴിക്ക് ജടായുവിന് മാരകമായ മുറിവേല്പിച്ചതും ദണ്ഡകാരണ്യത്തില്‍വച്ച് ആയിരുന്നു.