This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ചാറ്റ്ഫീല്‍ഡ് കമ്മിറ്റി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ചാറ്റ്ഫീല്‍ഡ് കമ്മിറ്റി
ബ്രിട്ടീഷ് ഇന്ത്യയുടെ പ്രതിരോധസേനയെ നവീകരിക്കുന്നതിനുള്ള മാര്ഗങ്ങളെക്കുറിച്ചു പഠിക്കാന്‍ നിയുക്തമായ കമ്മിറ്റി. 1939 സെപ്.-ല്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് ബ്രിട്ടന് മുപ്പത്തിമൂന്നരക്കോടി രൂപ പാരിതോഷികമായും പതിനൊന്നേമുക്കാല്ക്കോടി രൂപ പലിശയില്ലാത്ത വായ്പയായും നല്‍കണമെന്നും ശിപാര്‍ശ ചെയ്തു. സൈന്യത്തെ അതിര്‍ത്തി സംരക്ഷണസേന, ആഭ്യന്തര സുരക്ഷിതത്വസേന, തീരദേശസംരക്ഷണ സേന, പൊതുവായ കരുതല്‍സേന എന്നിങ്ങനെ വിഭജിക്കുക; കരസേനയ്ക്കാവശ്യമായ ഭാരംകുറഞ്ഞ ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, ഗതാഗതത്തിനുള്ള മോട്ടോര്‍ വാഹനങ്ങള്‍ എന്നിവ സജ്ജമാക്കുക കാലാള്സേനയെ യന്ത്രവത്കരിക്കുക, മികച്ച തോക്കുകള്‍ നല്കി ആധുനികവത്കരിക്കുക, വ്യോമസേനയുടെ ബോംബേറു വിഭാഗം ആധുനികവത്കരിക്കുക; ആധുനിക പടക്കപ്പലുകള്‍ നല്കി നാവികസേനയെ ശക്തിപ്പെടുത്തുക, ആയുധ നിര്‍മാണഫാക്ടറികള്‍ പുന:സംഘടിപ്പിച്ച് വികസിപ്പിക്കുക എന്നിവയാണ് ഈ കമ്മിറ്റിയുടെ മറ്റു പ്രധാന ശിപാര്‍ശകള്‍.