This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഗണപതി നിവേദ്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഗണപതി നിവേദ്യം
വിഘ്നേശ്വരപ്രസാദത്തിനായി വിഘ്നേശ്വരനു സമര്‍പ്പിക്കുന്ന ഉപഹാരദ്രവ്യം. 'യക്ഷാനു രൂപോബലി' എന്ന ന്യായമനുസരിച്ച് ഗണപതിദേവന്റെ പ്രീതിക്കായി സമര്‍പ്പിക്കുന്ന ദ്രവ്യം ആ ദേവനു പ്രിയങ്കരമായിരിക്കണം. ഗണപതിക്കു പ്രിയങ്കരമായ ഭക്ഷ്യദ്രവ്യം മോദകമാണ്. അപ്പവും പ്രിയങ്കരമാണ്, അതുകൊണ്ടാണ് ചതുര്‍ഥി നാളുകളില്‍ മോദകവും അപ്പവും ഗണപതിക്കു നിവേദിക്കുന്നത്. അവലും മലരും കദളിപ്പഴവും ഗണപതിനിവേദ്യദ്രവ്യങ്ങളില് ഉള്‍പ്പെടുത്താറുണ്ട്. തേങ്ങാപ്പൂളും ശര്‍ക്കരയും ചേര്‍ത്തു കുഴച്ച അരിമാവില്‍ മുക്കി എണ്ണയില്‍ ചുട്ടെടുക്കുന്നതും, വേവിച്ച ചെറുപയറും തേങ്ങയും ശര്‍ക്കരയും ചേര്‍ത്ത് കുഴച്ച് ഉരുട്ടിക്കുഴച്ച അരിമാവില്‍ പൊതിഞ്ഞ് ആവിയില്‍ വേവിച്ചെടുക്കുന്നതും മോദകമാണ്. തമിഴര്‍ ഗണപതിക്കു സമര്‍പ്പിക്കുന്നത് കൊഴുക്കട്ടയാണ്. കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പനിവേദ്യം പ്രസിദ്ധമാണ്.
(പ്രൊഫ. ആര്. വാസുദേവന്‍ പോറ്റി)