This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്യൂറി (മാത്ര)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ക്യൂറി (മാത്ര)

ഒരു ഗ്രാം റേഡിയം വിഘടനം ചെയ്യുന്നതിന്റെ നിരക്ക്. ഇത് ഒരു ഗ്രാം റേഡിയത്തിലുള്ള അണുക്കളുടെ എണ്ണത്തിന് ആനുപാതികമാണ്. വിഘടന നിരക്ക് ഇപ്രകാരം എഴുതാം:

ചിത്രം:Pg337_curi.png‎

ഇവിടെ λ റേഡിയത്തിന്റെ വിഘടനസ്ഥിരാങ്കവും N ഒരു ഗ്രാം റേഡിയത്തിലുള്ള അണുക്കളുടെ എണ്ണവുമാണ്. റേഡിയോ ഐസോടോപ്പുകളുടെ ഉത്പാദനത്തോടെ ഈ പദാര്‍ഥങ്ങളുടെ അളവുകളായും ക്യൂറി മാത്ര (c) ഉപയോഗിച്ചു തുടങ്ങി. പക്ഷേ ഇതില്‍ ഒരു ഗ്രാം റേഡിയത്തിന്റെ വിഘടന നിരക്കു കൃത്യമായി അറിയാത്തതുകൊണ്ട് ഇതു പ്രയോഗിക്കുന്നതില്‍ മൗലികമായും അപാകത അനുഭവപ്പെട്ടു. 1950-ല്‍ ശാസ്ത്ര സംഘടനകള്‍ക്കുള്ള അന്താരാഷ്ട്ര സമിതിയുടെ റേഡിയോ ആക്റ്റിവത സംബന്ധിച്ച ജോയിന്റ് കമ്മിഷന്‍ (Joint Commission on Radio-activity of the International Council of Scientific Unions) നിര്‍ദേശിച്ചതനുസരിച്ച് ഒരു ക്യൂറി എന്നത് 3.7 x 1010/സെ. വിഘടന നിരക്ക് എന്നു നിശ്ചയിച്ചു. പരീക്ഷണങ്ങളിലൂടെ അളന്നു കിട്ടിയ തുകകളുടെ ഏകദേശനംകൊണ്ടാണ് ഇപ്രകാരം ക്ലിപ്തപ്പെടുത്തിയത്. അതോടെ നിര്‍വചനത്തില്‍ത്തന്നെ ഭേദഗതി വരുത്തുകയുണ്ടായി. റേഡിയോ ഐസോടോപ്പിന്റെ ഒരു ക്യൂറി എന്നത് 3.7 x 1010/സെ. എന്ന നിരക്കില്‍ വിഘടനം നടക്കുന്നതിനുള്ള അളവായി പുനര്‍നിര്‍വചനം ചെയ്യപ്പെട്ടു. മില്ലിക്യൂറി (μ c) 3.7 x 107/സെ മൈക്രോ ക്യൂറി (ര) (3.7 x 104/സെ) എന്നിവയും നിര്‍വചിക്കപ്പെട്ടിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍