This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടണ്‍, ചാള്‍സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോട്ടണ്‍, ചാള്‍സ്‌

Cotton, Charles (1630 - 87)

ബ്രിട്ടീഷ്‌ കവി. 1630 ഏ. 28-ന്‌ സ്റ്റാഫഡ്‌ഷയറിലെ ബെറിസ്‌ഫഡ്‌ ഹോളില്‍ ജനിച്ചു.

1655-ല്‍ യൂറോപ്പില്‍ പര്യടനം നടത്തിയ കോട്ടണ്‍ ഗ്രീക്‌, ലാറ്റിന്‍, ഫ്രഞ്ച്‌, ഇറ്റാലിയന്‍ എന്നീ ഭാഷകള്‍ ഹൃദിസ്ഥമാക്കി. റവന്യൂ കമ്മീഷണര്‍ (1660-), മജിസ്റ്റ്രട്ട്‌ (1665), ക്യാപ്‌റ്റന്‍ (1667-) എന്നീ നിലകളില്‍ ഔദ്യോഗിക സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. പ്രകൃതിദൃശ്യങ്ങള്‍ വര്‍ണിക്കുന്നവയില്‍ മുന്‍പന്തിയില്‍ സ്ഥാനം നേടിയവയാണ്‌ കോട്ടന്റെ കവിതകള്‍. പ്രമകവിതകളും മതകവിതകളും ഇദ്ദേഹത്തിന്റെ കവിപ്രതിഭയ്‌ക്കു നിദര്‍ശനമായുണ്ട്‌. ഭാവസുന്ദരങ്ങളായ ഈ കവിതകളിലൂടെ കാല്‌പനിക കവികള്‍ പ്രചോദനമുള്‍ക്കൊണ്ടിട്ടുണ്ട്‌.

പ്രധാന കവിതാ സമാഹാരങ്ങളാണ്‌ സ്‌കോറോ നൈഡ്‌സ്‌: ഓര്‍, വേര്‍ജില്‍ ട്രാവെസ്റ്റി (1664-65), ബേര്‍ലസ്‌ക്‌ അപ്പോണ്‍ ബേര്‍ലസ്‌ക്‌ (1675), ഓര്‍ ദ്‌ സ്‌കോഫര്‍ സ്‌കോഫ്‌റ്റ്‌, ദ്‌ വണ്‍ഡേഴ്‌സ്‌ ഒഫ്‌ ദ്‌ പീക്‌ (1681), പോയംസ്‌ ഓണ്‍ സെവറല്‍ അക്കെയ്‌ഷന്‍സ്‌ (1689), വിന്റര്‍, കണ്‍ടന്‍റ്റെയ്‌ഷന്‍, ദ്‌ റിട്ടയര്‍മെന്റ്‌, ഡേബ്രയ്‌ക്‌, ദ്‌ ക്ലോറിസ്‌, ഓണ്‍ ക്രിസ്‌മസ്‌ ഡേ എന്നിവ.

പ്രധാന കാവ്യേതര കൃതികളാണ്‌ ദ്‌ കംപ്ലീറ്റ്‌ ഗെയ്‌ംസ്റ്റര്‍ (1674), ദ്‌ പ്ലാന്റേഴ്‌സ്‌ മാനുവല്‍ (1675), ദ്‌ കംപ്ലീറ്റ്‌ ആംഗ്ലര്‍ (1676) എന്നിവ. കൂടാതെ മൂന്നു വാല്യങ്ങളിലായുള്ള ഉപന്യാസ സമാഹാരമായ എസ്സേയ്‌സ്‌ ഒഫ്‌ മൊണ്ടെയ്‌ന്‍ (1685-86), നാടകമായ ഹോറസും (1671) വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌.

1687 ഫെബ്രുവരിയില്‍ കോട്ടണ്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍