This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള ഹിസ്റ്ററി അസോസിയേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കേരള ഹിസ്റ്ററി അസോസിയേഷന്‍

കേരള ചരിത്ര-സംസ്കാരരംഗത്ത് ഗവേഷണവും പഠനവും ലക്ഷ്യമാക്കിക്കൊണ്ട് എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു സംഘടന. ചരിത്രപണ്ഡിതനായ കോമാട്ടില്‍ അച്യുതമേനോന്‍ പ്രസിഡന്റും എം. മുകുന്ദരാജ ഓണററി സെക്രട്ടറിയുമായി 1945-ല്‍ആരംഭിച്ച കേരളീയ ഇതിഹാസസമിതിയാണ് 1956-ല്‍ കേരള ഹിസ്റ്ററി അസോസിയേഷനായി രൂപാന്തരപ്പെട്ടത്. പുരാവസ്തുഗവേഷണം, നരവംശശാസ്ത്രം, പുരാരേഖസംരക്ഷണം തുടങ്ങി ചരിത്രവുമായി ബന്ധപ്പെട്ട ഇതരവിഷയങ്ങളിലും അസോസിയേഷന്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. കേരളചരിത്രത്തിന്റെ വിവിധ മേഖലകള്‍ ചര്‍ച്ചാവിഷയങ്ങളാക്കിക്കൊണ്ടു സെമിനാറുകളും കണ്‍വെന്‍ഷനുകളും അസോസിയേഷന്‍ സംഘടിപ്പിക്കാറുണ്ട്.

1966-ല്‍ സമ്പൂര്‍ണ കേരള ചരിത്രരചനക്കുവേണ്ടി ബൃഹത്തായ ഒരു പദ്ധതി അസോസിയേഷന്‍ തയ്യാറാക്കി. ഗവണ്‍മെന്റിന്റെ നിര്‍ലോഭമായ സഹകരണത്തോടെ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ (1973) അസോസിയേഷനു കഴിഞ്ഞു. രാഷ്ട്രീയത്തിനെന്നപോലെ സാമൂഹിക-സാംസ്കാരിക-സാമ്പത്തിക മേഖലകള്‍ക്കും അര്‍ഹമായ പ്രാധാന്യം നല്കിക്കൊണ്ട്, രണ്ടു വാല്യങ്ങളിലായി മലയാളത്തില്‍ പ്രസിദ്ധീകൃതമായ കേരളചരിത്രം അസോസിയേഷന്റെ ഏറ്റവും മികച്ച സംഭവനയാണ്.

കൊച്ചിയിലെ ജൂതപ്പള്ളിയുടെ ചതുഃശതാബ്ദിയാഘോഷം (1968 ഡി. 15-19) കേരള ഹിസ്റ്ററി അസോസിയേഷന്റെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്. വര്‍ധമാനമഹാവീരന്റെ 2500-ാമതു നിര്‍വാണ സ്മരണാചരണത്തിലും അസോസിയേഷന്‍ മുന്നിട്ടുനിന്നു പ്രവര്‍ത്തിച്ചിരുന്നു. 1970 ജൂലായില്‍ അസോസിയേഷന്‍ എറണാകുളത്തു സംഘടിപ്പിച്ച ഒരു സെമിനാറില്‍ അവതരിപ്പിച്ച ഗവേഷണപ്രബന്ധങ്ങള്‍ ഹിസ്റ്ററ, ഓണ്‍ ദ മാര്‍ച്ച് എന്ന പേരില്‍ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(ഡോ. കെ.കെ. കുസുമന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍