This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേദാരം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കേദാരം
ഇരുപത്തൊമ്പതാം മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യരാഗം.
ആരോഹണം : സമഗമപനിസ
അവരോഹണം : സനിപമഗരിസ
മ, നി എന്നിവയാണ് രാഗച്ഛായാസ്വരങ്ങള്‍. ഘനരാഗങ്ങളില്‍ ദ്വിതീയപഞ്ചകത്തില്പ്പെട്ട രാഗമായ ഇത് പ്രഭാതകാല രാഗമായി ഗണിക്കപ്പെടുന്നു. ഉന്മേഷദായകമാണീ രാഗം.
ശ്രീ ത്യാഗരാജസ്വാമികളുടെ 'രാമനീപൈ', 'മരചുവാഡനാ', ശ്രീ മുത്തുസ്വാമി ദീക്ഷിതരുടെ 'ആനന്ദനടനപ്രകാശം', പട്ടണം സുബ്രഹ്മണ്യയ്യരുടെ 'സമയമിതേ നന്നു ബ്രോവ' തുടങ്ങിയ കൃതികള്‍ ഈ രാഗത്തില്‍ ആലപിക്കപ്പെടുന്നവയാണ്.
(രവികുമാര്‍)