This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉഷസ്സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉഷസ്സ്‌

സൂരേ്യാദയത്തിനു തൊട്ടുമുമ്പുള്ള സമയം; പുലർകാലം; പ്രഭാതദേവത. പുരാതനഭാരതീയർക്ക്‌ ഉഷസ്സ്‌ പ്രകാശം, ജീവന്‍, സ്വാതന്ത്യ്രം, നന്മ എന്നിവയുടെ പ്രതീകമായിരുന്നു. ഋഗ്വേദത്തിലെ സുന്ദരങ്ങളായ സൂക്തങ്ങളിൽ ചിലത്‌ ഈ ദേവതയെ സ്‌തുതിച്ചുകൊണ്ടുള്ളതാണ്‌. അത്തരത്തിൽ 21 സ്‌തോത്രങ്ങളുണ്ട്‌. ഉദാ.

""വാനിലുദിച്ചു പുലർന്നുഷസ്സു, കതിർ-
	ച്ചേണിനാൽ പ്രാഭവം കാട്ടി വന്നെത്തിനാള്‍;
	മാറ്റാരെയും പാഴിരുട്ടിനേയും മുടി-
	ച്ചേറ്റം നടന്നു തുറന്നാള്‍, വഴികളെ.''
(വള്ളത്തോള്‍, E. th. III പേജ്‌ 272).
 

ഈ ദേവത നിത്യയുവതിയും നിത്യസുന്ദരിയും അനശ്വരയും ആയിട്ടാണ്‌ സങ്കല്‌പം. ഉഷസ്സിന്റെ മനോഹാരിതയും ഉന്മേഷദായകത്വവും ദ്യോതിപ്പിക്കുന്ന നിരവധി സങ്കല്‌പങ്ങള്‍ നിലവിലുണ്ട്‌. ദ്യോവിന്റെ പുത്രിയും, ആദിത്യന്മാരുടെയും രാത്രിയുടെയും സഹോദരിയും ആയി ഉഷസ്സ്‌ വേദങ്ങളിൽ പ്രതിപാദിക്കപ്പെടുന്നു. പ്രജാപതിയുടെ പുത്രിയായും ഒരു സങ്കല്‌പമുണ്ട്‌. പ്രജാപതിക്ക്‌ സ്വപുത്രിയായ ഉഷസ്സിൽ അഭിനിവേശം തോന്നുകയാൽ ഭയചകിതയായ ദേവത സ്വരക്ഷാർഥം പല മൃഗരൂപങ്ങളും സ്വീകരിച്ച്‌ പ്രജാപതിയിൽ നിന്ന്‌ ഓടിപ്പോയി. പ്രജാപതിയും തന്റെ മുഖം മാറ്റി ഉഷസ്സിനെ പിന്തുടരുകയും അവളെ പ്രാപിക്കുകയും ചെയ്‌തതിന്റെ ഫലമായിട്ടാണ്‌ പലതരത്തിലുള്ള ജീവജാലങ്ങളുണ്ടായതെന്നാണ്‌ ഐതിഹ്യം. ബ്രഹ്മാവ്‌ രജോഗുണാംശമുള്ള മൂർത്തി കൈക്കൊണ്ട്‌ മനുഷ്യസൃഷ്‌ടി നടത്തിയശേഷം പരിത്യജിക്കപ്പെട്ട ആ മൂർത്തിയാണ്‌ പ്രഭാതം എന്നും അതുകൊണ്ട്‌ മനുഷ്യർക്കു പുലർകാലത്തു ബലം കൂടും എന്നും വിഷ്‌ണുപുരാണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്‌. ചരിത്രാതീതകാലത്ത്‌ പുതുവർഷാരംഭത്തിൽ (വസന്തം) ഉഷസ്സിന്‌ പ്രതേ്യകം ആരാധന നടത്തിയിരുന്നതായി പറയപ്പെടുന്നു. പ്രഭാതത്തിന്റെ ദേവതയാണ്‌ ഉഷസ്സ്‌; പ്രത്യേകിച്ചും പുതുവത്സര പ്രഭാതത്തിലെ ദേവതയായി പല സ്‌തോത്രങ്ങളിലും പരാമർശിക്കപ്പെട്ടിട്ടുണ്ട്‌. ഗ്രീക്ക്‌ദേവതയായ ഇയോസും റോമന്‍ ദേവതയായ അറോറയും ഉഷസ്സിന്റെ പ്രതീകങ്ങളാണ്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%B7%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍