This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്തമ്‌സിങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉത്തമ്‌സിങ്‌

ഇന്ത്യന്‍ സ്വാതന്ത്യ്രസമരത്തിൽ രക്തസാക്ഷിയായിത്തീർന്ന ഒരു വിപ്ലവകാരി. 1883-ൽ പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഹാന്‍സ്‌ ഗ്രാമത്തിൽ ജിതാസിങ്ങിന്റെ പുത്രനായി ജനിച്ച ഉത്തമ്‌സിങ്‌ കാനഡയിൽ ഗദ്ദർ പാർട്ടി സംഘടിപ്പിച്ച്‌ സ്വാതന്ത്യ്രപ്രസ്ഥാനത്തിൽ സജീവ പങ്കാളിയായി. 1914-ൽ ഇന്ത്യയിൽ തിരിച്ചെത്തി, സ്വാതന്ത്യ്രപ്രസ്ഥാനവുമായി ഇഴുകിച്ചേർന്നു. 1915-ൽ ലാഹോർ ഗൂഢാലോചനക്കേസിലെ പ്രതിയെന്ന നിലയ്‌ക്ക്‌ അറസ്റ്റുചെയ്യപ്പെടുകയും മരണശിക്ഷയ്‌ക്കു വിധിക്കപ്പെടുകയും ചെയ്‌തു. 1916-ൽ ഉത്തമ്‌സിങ്ങിനെ തൂക്കിക്കൊന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍