This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്തുപ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇന്തുപ്പ്‌

Rock Salt

ഇന്തുപ്പ്‌

പ്രത്യേകസാഹചര്യങ്ങളില്‍ ആയുര്‍വേദചികിത്സയില്‍ കറിയുപ്പിന്റെ സ്ഥാനത്ത്‌ നിര്‍ദേശിക്കപ്പെടുന്ന ഉപ്പ്‌. സിന്ധു+ഉപ്പ്‌ എന്നതാണ്‌ ഇന്തുപ്പ്‌ എന്നായിട്ടുള്ളത്‌. ഇന്തുപ്പിന്‌ സൈന്ധവം, മാണിമന്ഥം, ശീതശിവം, സിതശിവം, സിന്ധുജം എന്നിങ്ങനെ പല പര്യായങ്ങളുമുണ്ട്‌. പ്രകൃതിയില്‍ ഉപസ്ഥിതിചെയ്യുന്ന ഇത്‌ റോക്ക്‌ സാള്‍ട്ട്‌ (rock salt) എന്ന പേരിലും അറിയപ്പെടുന്നു. പാറകളില്‍ കുഴികളുണ്ടാക്കി അവയില്‍ നിറയുന്ന ലവണജലത്തെ വറ്റിച്ച്‌ ഇന്തുപ്പ്‌ വന്‍തോതില്‍ നിര്‍മിക്കപ്പെടുന്നു. ഇത്‌ വിപണിയില്‍ വെളുത്ത തരികളായും സുതാര്യക്യൂബുകളായും ലഭിക്കുന്നു. ചിലപ്പോള്‍ ഇതിന്റെ നിറം തവിട്ടുകലര്‍ന്ന വെളുപ്പായിരിക്കും. ഉപ്പുരസമുള്ള ഇത്‌ മഞ്ഞജ്വാലയോടുകൂടി കത്തുന്നു. രാസവിശകലനത്തില്‍ ഇന്തുപ്പിലെ മുഖ്യമായ ഘടകം സോഡിയം ക്ലോറൈഡ്‌ ആണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. കാല്‍സിയം സല്‍ഫേറ്റ്‌, കളിമച്ച്‌ മുതലായവ അപദ്രവ്യങ്ങളായി കലര്‍ന്നിരിക്കും. ഇന്തുപ്പിന്റെ ചില സാമ്പിളുകളില്‍ അല്‌പമാത്രയില്‍ പൊട്ടാസിയവും ഇരുമ്പും ഉണ്ടായിരിക്കും.

	"സൈന്ധവം തത്ര സസ്വാദു
	വൃഷ്യം ഹൃദ്യം ത്രിദോഷനുട്‌
	ലഘ്വനുഷ്‌ണം ദൃശഃ പഥ്യം
	അവിദാഹ്യഗ്നിദീപനം'
 

എന്ന അഷ്‌ടാംഗഹൃദയപദ്യമനുസരിച്ച്‌ ഇന്തുപ്പ്‌ അല്‌പം മധുരമുള്ളതും വീര്യവര്‍ധകവും ഹൃദ്യവും ത്രിദോഷഹരവും ലഘുവും ശീതവും നേത്രഹിതകാരിയും, ഉദരത്തില്‍ എരിച്ചില്‍ ഇല്ലാതാക്കുന്നതും വിശപ്പുണ്ടാക്കുന്നതും ദഹനശക്തിവര്‍ധകവും ആണ്‌. ചൂടുവെള്ളത്തില്‍ ഇന്തുപ്പുകലര്‍ത്തി വമനൗഷധമായി ഉപയോഗിക്കാം. ആയുര്‍വേദചികിത്സയില്‍ ഇന്തുപ്പുചേര്‍ന്ന പല യോഗങ്ങളും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌. അഗ്നി മാന്ദ്യത്തിനുള്ള നാളികേരക്ഷാരവും സന്ധിവാതത്തിനുള്ള ശല്‌പമാഷതൈലവും ഉദാഹരണങ്ങളാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍