This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇട്ടിയച്ചീകടാക്ഷദശകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഇട്ടിയച്ചീകടാക്ഷദശകം

ഒരു പ്രാചീന മണിപ്രവാളകാവ്യം. ഇട്ടിയച്ചി എന്നു പേരായ ഒരു സുന്ദരിയെ സംബോധന ചെയ്‌തുകൊണ്ടും അവളുടെ കച്ചുകളെയും അവയുടെ മാദകമായ ശക്തിയെയും അലങ്കാരസമൃദ്ധമായ ശൈലിയില്‍ സ്രഗ്‌ധരാവൃത്തത്തില്‍ വര്‍ണിച്ചുകൊണ്ടുമുള്ള പത്തു ശ്ലോകങ്ങളടങ്ങിയ ശൃംഗാരരസപൂര്‍ണമായ ഈ ലഘുകവനം അജ്ഞാതകര്‍ത്തൃകമാണ്‌. ലീലാതിലകത്തിലെ മണിപ്രവാളനിര്‍വചനത്തോട്‌ നീതി പുലര്‍ത്തുകയും അതില്‍ ഉദ്ധരിക്കുന്ന പദ്യങ്ങളുടെ രചനാരീതിയുമായി അഭിന്നമായിരിക്കുകയും ചെയ്യുന്നതിനാല്‍ ഇതിന്റെ കാലം 14-15 ശതകങ്ങള്‍ക്കിടയ്‌ക്കായിരിക്കുമെന്ന്‌ ഭാഷാചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു.

	"മത്തേഭംവെന്റ യാനേ, മധുമൊഴികള്‍ മുടി-
		പ്പട്ടമാമിട്ടിയച്ചീ,
	പത്താശാചക്രവാളേ സലളിതമെഴുനെ-
		ള്ളീടുവാനംഗയോനേഃ
	ചിത്രാഭം ചില്ലിവല്ലീ ചതുരമരതക-
		ത്തണ്ടുതന്‍ മെത്തപോലേ
	ചിത്താനന്ദം പൂര്‍ണത്തിന്റിതു നിഖിലനൃണാം
		നിന്‍കയല്‍ക്കച്ചു രണ്ടും.'

 

എന്ന പദ്യം ഇതിന്റെ രചനാശൈലിക്കും പ്രതിപാദ്യത്തിനും ദൃഷ്‌ടാന്തമായി എടുത്തുകാണിക്കാവുന്നതാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍