This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറുതിസ്വരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറുതിസ്വരം

സ്വരാലാപനത്തില്‍ ആവിഷ്കരിക്കപ്പെട്ടുവരുന്ന സ്വരക്കോര്‍വികളിലെ അവസാന സ്വരം. നിശ്ചിതമായ എണ്ണത്തിലും ക്രമത്തിലും സ്വരങ്ങളെ കോര്‍ത്തിണക്കിയാണ് സ്വരക്കോര്‍വി രൂപപ്പെടുത്തുന്നത്. ഓരോ സ്വരക്കോര്‍വിയും ഓരോ മാല്യമായിട്ടാണ് സങ്കല്പം. കോര്‍ ത്തെടുക്കുന്നത് എന്ന അര്‍ഥത്തിലാണ് കോര്‍വിയെന്നു പറയുക. ഇങ്ങനെയുളള കോര്‍വികള്‍ ഗാനാലാപനത്തിലെന്നപോലെ മൃദംഗവായനയിലുമുണ്ട്. അവിടെ താളക്രമത്തെ വ്യഞ്ജിപ്പിക്കുന്ന ചൊല്‍ ക്കെട്ട് വായ്ത്താരിക്കു പകരം സ്വരാലാപനംകൊണ്ട് താളവ്യഞ്ജന നടത്തുന്നു. ഇങ്ങനെ താളക്രമത്തില്‍ സ്വരം പാടി അവസാനിപ്പിക്കുമ്പോഴുള്ള മുത്തായിപ്പിന്റെ അവസാനത്തെ സ്വരത്തിനാണ് അറുതിസ്വരം എന്നു പറയുന്നത്. ഗാനാലാപനത്തിലും സ്വരക്കോര്‍വി അവതരിപ്പിക്കുമ്പോള്‍ പാടിനിര്‍ത്തുന്ന അവസാന സ്വരത്തിന് അറുതിസ്വരം എന്നു തന്നെയാണ് പറയുക. സ്വരപ്പൊരുത്തത്തിനു സംഗീതത്തില്‍ സര്‍വപ്രാധാന്യമുണ്ട്. പദാവലിയിലെ ആദ്യക്ഷരത്തിന്റെ സ്വരം സ്വരക്കോര്‍വിയുമായി പൊരുത്തപ്പെട്ടിരിക്കണം. ഈ പൊരുത്തം കൈവരുത്തുന്ന ഘടകം അറുതിസ്വരമാണ്.

(വി.എസ്. നമ്പൂതിരിപ്പാട്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍