This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍സ മേജര്‍ രാശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍സ മേജര്‍ രാശി

Ursa Major Constellation

ഖഗോളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നക്ഷത്രരാശി. ഗ്രീക്കുകാര്‍ ഇതിന് ഒരു വന്‍കരടിയുടെ രൂപമാണ് സങ്കല്പിച്ചിട്ടുള്ളത്. ഈ നക്ഷത്രരാശിയുടെ സ്ഥാനം ഉത്തര ആകാശത്ത് ഡ്രാക്കോ (Draco), ചിങ്ങം (Leo) എന്നീ രാശികള്‍ക്ക് മധ്യേയാണ്. മിക്ക പുരാതന സംസ്കാരങ്ങളും ഈ രാശിയെ ഒരു കരടിയുടെ രൂപത്തിലാണ് സങ്കല്പിച്ചിട്ടുള്ളത്. ചിലര്‍ കലപ്പയായും (ഈജിപ്ത്) രഥമായും (ചൈന) സങ്കല്പിച്ചിട്ടുണ്ട്. ഭാരതീയര്‍ ഇതിനെ സപ്തര്‍ഷികളായി സങ്കല്പിച്ചിരിക്കുന്നു.

Image:Ulsa major.png

അലിയോത് (Alioth) ആണ് അര്‍സ മേജറിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം (കാന്തിമാനം 1.8). നാല് നക്ഷത്രങ്ങളടങ്ങിയ വ്യൂഹമാണ് മിസാര്‍ (Mizar). ഭാരതീയരുടെ വസിഷ്ഠനാണത്. വസിഷ്ഠനു തൊട്ടടുത്ത് പ്രകാശം കുറഞ്ഞ താരമായി വസിഷ്ഠപത്നി അരുന്ധതി (Alcor കാന്തിമാനം 4) നില്‍ക്കുന്നു. ദൃശ്യ ഇരട്ടകളായി അറിയപ്പെട്ട ഇവ ഓരോന്നും ഓരോ ഇരട്ടകള്‍ (ആകെ 4) ആണെന്നു പിന്നീടു വ്യക്തമായി. X UMa ഡങമ ആണ് മറ്റൊരു ബഹുകം (ഇരട്ടകള്‍ ചേര്‍ന്ന ഇരട്ടകള്‍). സൂര്യനോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന (പ്രകാശവര്‍ഷം 8.3) നാലാമത്തെ നക്ഷത്രമായ ലലാന്‍ഡെ 21185 (lalande, കാന്തിമാനം 7.5) ആണ് ഈ രാശിയിലെ ശ്രദ്ധേയമായ മറ്റൊരു അംഗം. മൂങ്ങ നെബുല (M97, NGC 3587),ഗ്രഹീയ നെബുല (M81, NGC 3031), സര്‍പ്പിള ഗാലക്സി (M82, NGC 3034, M101, NGC 5457) എന്നിവയാണ് അര്‍സ മേജറിലെ വിദൂര ഗഗനവസ്തുക്കള്‍. നോ: നക്ഷത്രരാശികള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍