This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്ധകമ്പിതരാഗം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അര്ധകമ്പിതരാഗം
ഒരു രാഗത്തിലെ കുറെ സ്വരങ്ങള്‍ ഗമകസ്വഭാവമുള്ളവയും മറ്റുള്ളവ അതില്ലാത്തവയുമാണെങ്കില് ആ രാഗം അര്ധകമ്പിതരാഗമാണ്. സംഗീതശാസ്ത്രകാരനായിരുന്ന നാരദന് അദ്ദേഹത്തിന്റെ സംഗീതമകരന്ദത്തില്‍ രാഗങ്ങളെ അവയിലുള്ള സ്വരങ്ങളുടെ ഗമകസ്വഭാവത്തെ പരിഗണിച്ച് മുക്താംഗകമ്പിതരാഗം, അര്ധകമ്പിതരാഗം, കമ്പവിഹീനരാഗം എന്നു മൂന്നായി വിഭജിച്ചു എന്നാണ് ഐതിഹ്യം. എല്ലാ സ്വരങ്ങളും കമ്പിതഗമകത്തിനു വിധേയമാകുന്നത് മുക്താംഗകമ്പിതരാഗം. കുറെ സ്വരങ്ങള്മാത്രം കമ്പിതഗമകത്തിനു വിധേയമാകുന്നത് അര്ധകമ്പിതരാഗം. ഒരു സ്വരവും കമ്പിതത്തിനു വിധേയമാകാത്തത് കമ്പവിഹീനരാഗം.
(ഡോ. സി.കെ. രേവമ്മ)