This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗസ്സാരി, അഗോസ്റ്റിനോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗസ്സാരി, അഗോസ്റ്റിനോ (1578 - 1640)

Agazzari,Agostino

ഇറ്റാലിയന്‍ ഗായകനും സംഗീതശാസ്ത്രജ്ഞനും. ഗായകനെന്നോ ഗാനരചയിതാവെന്നോ ഉള്ളതിനേക്കാളധികം, ഒരു വിശിഷ്ടസംഗീതശാസ്ത്രഗ്രന്ഥത്തിന്റെ (Del Sonare Sopra II Basso, 1607) കര്‍ത്താവെന്ന പദവിയാണ് ഇദ്ദേഹത്തിന്റെ പ്രശസ്തിക്ക് മുഖ്യാധാരം. പല ക്രൈസ്തവദേവാലയങ്ങളിലും വിവിധ തുറകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നും പഴയതും പുതിയതുമായ ശൈലികളില്‍ നിരവധി ഗാനങ്ങള്‍ രചിച്ചിട്ടുണ്ടെന്നും ഉള്ളതില്‍ കവിഞ്ഞ് ഇദ്ദേഹത്തിന്റെ ജീവചരിത്രവിവരങ്ങള്‍ ഇന്ന് ലഭ്യമല്ല. മേല്പറഞ്ഞ കൃതി സംഗീതചരിത്രത്തിന്റെ മൂല രേഖകള്‍ (Source Readings in Music History, 1952) എന്ന പേരില്‍ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍