This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എലിസബെത്ത് (1709 - 62)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
എലിസബെത്ത് (1709 - 62)
ം== Elizabeth ==
റഷ്യന്‍ ചക്രവര്‍ത്തിനി. 1709 ഡി. 18നു മഹാനായ പീറ്റര്‍ ചക്രവര്‍ത്തിക്ക് കാതറീന് 1-ല്‍ ജനിച്ച പുത്രി.
1740-ല്‍ ബാലനായ ഇവാന് ഢക നു വേണ്ടി ഭരണമേറ്റത് എലിസബെത്തിന്റെ സഹോദരി അന്നാലിയോ പോള്‍ ദോവ്ന ആയിരുന്നു. അലസയും അസമര്ഥയുമായ അവരുടെ ഭരണകാലത്ത് പൊതു ജീവിതത്തിലേക്കു കടന്നുവരാന്‍ എലിസബെത്ത് നിര്‍ബന്ധിതയായി. 1741 ന. 25-ന് അര്‍ധരാത്രിയില്‍ വിശ്വസ്തരായ ഏതാനും പട്ടാളക്കാര്‍ അവരെ ചെന്നു കാണുകയും കര്‍മരംഗത്തേക്കു കടന്നു വരുവാന്‍ അപേക്ഷിക്കുകയും ചെയ്തു. ഇരുമ്പുകൊണ്ടുള്ള മാര്‍ച്ചട്ടയും ധരിച്ച്, കൈയിലൊരു കുരിശുമായി എലിസബെത്ത് പ്രായോബ്രാഷെന്സ്കി റെജിമെന്റി(Preobrazhensky Regiment)നെ സമീപിച്ചു; അവര്‍ എലിസബെത്തിനെ പിന്തുടര്ന്നു. ചക്രവര്‍ത്തിനിയുടെ പാര്‍ശ്വവര്‍ത്തികളെ മുഴുവന്‍ കീഴടക്കിയശേഷം എലിസബെത്ത് സിംഹാസനാരൂഢയായി.
തന്റെ പിതാവിന്റെ നയങ്ങളെ ആദര്ശസൂക്തങ്ങളായിത്തന്നെ എലിസബെത്ത് സ്വീകരിച്ചു. ആക്രമണകാരികളായ സ്വീഡന്‍കാരെ പിന്നാക്കം പായിച്ചു. ഫിന്‍ലന്‍ഡ് ഭാഗത്ത് റഷ്യന്‍ അതിര്‍ത്തി കൂടുതല്‍ പടിഞ്ഞാറോട്ടു വ്യാപിപ്പിച്ചു. റഷ്യയില്‍ മരണശിക്ഷ നിര്‍ത്തലാക്കി. എന്നാല്‍ പില്ക്കാലത്ത് കുറ്റവാളികളായ സൈനികര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും വേണ്ടി പരിമിതപ്പെടുത്തിക്കൊണ്ട് അത് നിലനിര്‍ത്തേണ്ടിവന്നു. എലിസബെത്തിന്റെ പ്രധാന ഉപദേഷ്ടാക്കളില്‍ ഒരാള്‍ കൗണ്ട് ഇവാന് ഷുവാലോവ് ആയിരുന്നു. ശ്രദ്ധേയമായ ഒരു വിദ്യാഭ്യാസപരിപാടി നടപ്പാക്കുന്നതില്‍ ഇദ്ദേഹത്തെ എലിസബെത്ത് നിര്‍ലോഭം സഹായിച്ചു. ഈ പരിപാടിയുടെ ഭാഗമെന്ന നിലയിലാണ് മോസ്കോ സര്‍വകലാശാല സ്ഥാപിതമായത് (1755). റഷ്യയിലെ ആദ്യത്തെ സര്‍വകലാശാലയാണ് ഇത്. ഫ്രഞ്ച് സാഹിത്യത്തിലൂടെ പ്രത്യക്ഷപ്പെട്ട പാശ്ചാത്യസംസ്കാരത്തില്‍ റഷ്യ ഇക്കാലത്ത് കൂടുതല്‍ ആകൃഷ്ടയായി. ആധുനിക റഷ്യന്‍ സാഹിത്യത്തിന്റെ പ്രാരംഭം കുറിച്ച ലൊമെനസോവ് എലിസബെത്തിന്റെ സമകാലികനായിരുന്നു.
എലിസബെത്തിന്റെ മന്ത്രിമാരില്‍ പ്രധാനിയായിരുന്ന ഷുവാലോവ് (കൗണ്ട് പീറ്റര്‍) കര്‍ഷകരുടെ നാശം രാജ്യത്തിന്റെ നാശമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയിലെ ശോചനീയാവസ്ഥയില്‍ എലിസബെത്ത് അസന്തുഷ്ടയായിരുന്നു. കാര്‍ഷികകലാപങ്ങള്‍ മിക്കവാറും നിരങ്കുശമായിത്തന്നെ തുടര്‍ന്നു. ഈ പരിതഃസ്ഥിതിയില്‍ പോലും 10 ദശലക്ഷം റൂബിള്‍ ചെലവാക്കി ഒരു ശീതകാലകൊട്ടാരം പണിയിക്കുവാന്‍ എലിസബെത്ത് മടിച്ചില്ല.
യൂറോപ്പില്‍ നടന്ന സപ്തവത്സര യുദ്ധ (1756-63) ത്തില്‍ എലിസബെത്ത് പങ്കെടുത്തു. പ്രഷ്യയിലെ ഫ്രഡറിക് നടത്തിയ ചില വ്യക്തിപരമായ പരാമര്‍ശങ്ങളാണ് ഈ യുദ്ധത്തില്‍ ചേരുവാന്‍ അവരെ പ്രരിപ്പിച്ചത്. പ്രഷ്യയുടെ മേല്‍ പല വിജയങ്ങളും അവര്‍ നേടി. ഇത് യൂറോപ്പില്‍ റഷ്യയുടെ യശസ്സ് ഉയര്‍ത്തുവാന്‍ പര്യാപ്തമായിരുന്നു. 1762 ജനു. 5-ന് എലിസബെത്ത് അന്തരിച്ചു.