This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്റില രാശി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
=ആന്റില രാശി =
Antila constellation
വായുപമ്പിന്റെ രൂപം സങ്കല്പിക്കപ്പെടുന്ന ദക്ഷിണ ഖഗോള നക്ഷത്രരാശി. വളരെ ചെറുതും മങ്ങിയതുമായ ഈ നക്ഷത്രരാശി ഹൈഡ്രയ്ക്കും (hydra) വേലയ്ക്കും (vela) മധ്യേ കാണപ്പെടുന്നു. 18-ാം നൂറ്റാണ്ടില്‍ ലകായ്ല്ലെ (Lacaille) എന്ന ജ്യോതിശ്ശാസ്ത്രജ്ഞനാണ് ഈ രാശിയെ നിര്‍ണയിച്ചത്. ? ആന്റ് (? Ant) ആണ് ഇതിലെ പ്രഭയേറിയ നക്ഷത്രം (കാന്തിമാനം- 4.3); ? ആന്റ് കാന്തിമാനം 5.9, 6.2 വീതമുളള രണ്ടു നക്ഷത്രങ്ങള്‍ ചേര്‍ന്ന യുഗ്മനക്ഷത്രവും. 10-ാം കാന്തിമാനത്തില്‍ ഉള്‍പ്പെടുന്ന NGC 2997 എന്ന സര്‍പ്പിള ഗാലക്സിയാണ് ഈ രാശിയിലെ വിദൂരഗഗനവസ്തു.