This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തലവൂര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തലവൂര്‍
കൊല്ലം ജില്ലയില്‍, പത്തനാപുരം താലൂക്കില്‍ ഉള്‍പ്പെട്ട പത്തനാപുരം ബ്ലോക്കിലെ ഒരു ഗ്രാമ പഞ്ചായത്ത്. തലവൂര്‍, പിടവൂര്‍ വില്ലേജുകളിലായി 12 വാര്‍ഡുകളുള്ള ഈ ഗ്രാമ പഞ്ചായത്തിന് ഉദ്ദേശം 33.67 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: വ.കല്ലടയാറ്, തെ.മേലില പഞ്ചായത്ത്, കി.വിളക്കുടി പഞ്ചായത്ത്, പ.പട്ടാഴി പഞ്ചായത്ത്.തലൈവര്‍ വാഴും ഊര് പില്ക്കാലത്ത് തലവൂര്‍ ആയി ലോപിച്ചെന്നാണ് വിശ്വാസം.
ഇടനാട് ഭൂവിഭാഗത്തില്‍പ്പെടുന്ന തലവൂര്‍ തികച്ചും ഒരു കാര്‍ഷിക ഗ്രാമമാണ്. മലകളും, താഴ്വരകളും നിറഞ്ഞ ഭൂപ്രകൃതിയാണ് തലവൂരിന്റേത്. മണ്ണൊലിപ്പ് ധാരാളമായി അനുഭവപ്പെടുന്ന ഈ പ്രദേശത്ത് പൊതുവേ ചെങ്കല്‍ മണ്ണാണുള്ളത്. റബ്ബറാണ് മുഖ്യവിള. കൂടാതെ മിശ്രിത വിളകളായി നെല്ല്, തെങ്ങ്, മരിച്ചീനി, വാഴ തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. 9.5 കി.മീറ്ററോളം പഞ്ചായത്തിനെ തഴുകി വടക്കോട്ട് ഒഴുകുന്ന കല്ലടയാറ് തലവൂരിന്റെ ഏറിയ ഭാഗത്തേയും ജലസിക്തമാക്കുന്നു.
ഈ പഞ്ചായത്തില്‍ 11 എല്‍.പി.സ്കൂളുകളും 1 യു.പി.സ്കൂളും, 4 ഹൈസ്കൂളുകളും പ്രവര്‍ത്തിക്കുന്നു. സര്‍ക്കാര്‍ മേഖലയിലുള്ള ഒരു ആയുര്‍വേദാശുപത്രി, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയ്ക്കു പുറമേ നിരവധി ഗ്രന്ഥശാലകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
അതിപുരാതനമായ തൃക്കൊന്നമര്‍കോട് ദേവീക്ഷേത്രത്തിലെ പൂരം തലവൂരിലെ പ്രധാന ഉത്സവമാണ്. പഴമ അവകാശപ്പെടാ വുന്ന മാര്ത്തോമാപള്ളിയാണ് മുഖ്യ ക്രൈസ്തവ ദേവാലയം. ഇവിടത്തെ കുരാ ശ്രീകൃഷ്ണക്ഷേത്രം, കമുകുംചേരി തിരുവിളാങ്ങോനപ്പന് ക്ഷേത്രം, പാണ്ടിത്തിട്ടഗുരു സികാമന്ക്ഷേത്രം എന്നിവയും പ്രാധാന്യമുള്ളവയാണ്. കൊല്ലം-ചെങ്കോട്ട റയില്‍പാത തലവൂരിലൂടെയാണ് കടന്നുപോകുന്നത്.