This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കേരള എന്‍.ജി.ഒ. അസോസിയേഷന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കേരള എന്‍.ജി.ഒ. അസോസിയേഷന്‍
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു സംഘടന. 1962-ല്‍ നിലവില്‍വന്ന കേരള എന്‍.ജി.ഒ. യൂണിയനില്‍ നിന്നും വിഘടിച്ച് 1969-ല്‍ രൂപംകൊണ്ട ജോയിന്റ് കൗണ്‍സില്‍ ഒഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷനില്‍ നിന്നും ഭിന്നിച്ച് 1974 ഒ. 10-ന് നിലവില്‍ വന്ന അധ്യാപക-സര്‍വീസ് സംഘടനയാണ് കേരള എന്‍.ജി.ഒ. അസോസിയേഷന്‍. ടി.വി. അപ്പുണ്ണിനായര്‍ ആയിരുന്നു പ്രഥമ പ്രസിഡന്റ്; കെ. കരുണാകരന്‍പിള്ള ജനറല്‍ സെക്രട്ടറിയും. കോണ്‍ഗ്രസ് അനുഭാവികളായ സര്‍ക്കാര്‍ ജീവനക്കാര്‍ ചേര്‍ന്നാണ് എന്‍.ജി.ഒ. അസോസിയേഷനു രൂപംനല്‍കിയത്.
ബോണസിനുവേണ്ടിയുള്ള 1975-ലെ പണിമുടക്കും ശമ്പളപരിഷ്കരണം, ഇടക്കാല ആശ്വാസം, ബോണസ്, ശമ്പളക്കമ്മിഷനില്‍ ജീവനക്കാരുടെ പ്രാതിനിധ്യം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുകൊണ്ടുള്ള 1978-ലെ അനിശ്ചിതകാല പണിമുടക്കും സംഘടനയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചു. സംസ്ഥാന ജീവനക്കാര്‍ക്ക് കേന്ദ്രനിരക്കില്‍ ശമ്പളം അനുവദിക്കുക എന്നാവശ്യപ്പെട്ട് 1988-ലും 1998-ലും നടത്തിയ പണിമുടക്ക്, 1999-ലെ ബോണസ്സിനായുള്ള സമരം, 2002-ലെ അനിശ്ചിതകാല പണിമുടക്ക്, 2002-ലെ നവോത്ഥാനയാത്ര, ശമ്പളക്കമ്മിഷനെ നിയമിക്കുന്നതിനായുള്ള 2008-ലെ സമരം, ശമ്പളപരിഷ്കരണത്തിനായും പെന്‍ഷന്‍ പ്രായം ഏകീകരിച്ചതിനെതിരെയും നടത്തിയ 2009-ലെ സമരം തുടങ്ങിയവ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയുള്ള അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളായിരുന്നു. ദ് സിവില്‍ സര്‍വീസ് മാസികയാണ് സംഘടനയുടെ മുഖപത്രം.