This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തുളസി ഗാര്‍ലന്‍ഡ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:32, 6 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തുളസി ഗാര്‍ലന്‍ഡ്

തിരുവിതാംകൂറിലെ 33 പ്രസിദ്ധ ക്ഷേത്രങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട് ഇംഗ്ളീഷില്‍ രചിച്ച ഗ്രന്ഥം. കവയിത്രിയും ഇന്ത്യന്‍- ഇംഗ്ളീഷ് എഴുത്തുകാരിയുമായ അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മീ ഭായി (തിരുവിതാംകൂര്‍ രാജകുടുംബാംഗം) ആണ് രചയിതാവ്. മുംബൈയിലെ ഭാരതീയ വിദ്യാഭവന്‍ 1998-ല്‍ ഈ കൃതി പ്രസിദ്ധീകരിച്ചു. കന്യാകുമാരി മുതല്‍ അരൂര്‍ വരെ പ്രദേശത്തെ മുപ്പത്തിമൂന്നു പ്രമുഖ ക്ഷേത്രങ്ങളെക്കുറിച്ചുള്ള വിവരണമാണ് ഇതിലുള്ളത്. തിരുവിതാംകൂര്‍ രാജവംശത്തിന്റെ കുലദൈവമായ ശ്രീപദ്മനാഭനെക്കുറിച്ചു ഗ്രന്ഥകര്‍ത്രി രചിച്ച സ്തുതിഗീതം ഗ്രന്ഥാരംഭത്തില്‍ ചേര്‍ത്തിരിക്കുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ശ്രീപദ്മനാഭസ്വാമി റ്റെംമ്പിള്‍ എന്ന ഗ്രന്ഥം നേരത്തെ തമ്പുരാട്ടി പ്രസിദ്ധീകരിച്ചിരുന്നു. അതിനേക്കാള്‍ വിപുലമായ ഒരു മേഖലയിലേക്ക് ദൃഷ്ടി പതിപ്പിക്കുകയാണ് തുളസി ഗാര്‍ലന്‍ഡില്‍. കന്യാകുമാരിയിലെ ശ്രീ കുമാരി ദേവിക്ഷേത്രം, ശുചീന്ദ്രത്തെ ശ്രീ സ്ഥാണുമാലയപ്പെരുമാള്‍ക്ഷേത്രം, തിരുവട്ടാറിലെ ശ്രീ ആദികേശവപ്പെരുമാള്‍ ക്ഷേത്രം, തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, മലയാലപ്പുഴ ശ്രീ മഹാദേവി ക്ഷേത്രം, മണ്ണാര്‍ശാല ശ്രീ നാഗരാജക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം തുടങ്ങി ചരിത്രപ്രസിദ്ധമായ ക്ഷേത്രങ്ങളെല്ലാം ഈ കൃതിയില്‍ സ്ഥാനം നേടിയിരിക്കുന്നു. ഈ ക്ഷേത്രങ്ങള്‍ക്ക് എല്ലാ കാലത്തും ജനജീവിതത്തിലുണ്ടായിരുന്ന സ്ഥാനം മുഖക്കുറിപ്പില്‍ സ്വാമി രംഗനാഥാനന്ദ സൂചിപ്പിക്കുന്നുണ്ട്.

 കവയിത്രിയായ ഗൌരി ലക്ഷ്മീഭായിയുടെ ഗദ്യത്തിന്റെ കാവ്യാത്മകത ആരുടേയും ശ്രദ്ധയാകര്‍ഷിക്കും. ക്ഷേത്രമാഹാത്മ്യത്തില്‍ തമ്പുരാട്ടിക്കുള്ള അടിയുറച്ച വിശ്വാസമാണ് ഭാഷയ്ക്കു വന്നുചേരുന്ന കാവ്യാത്മകതയ്ക്കും ആലങ്കാരികതയ്ക്കും അടിസ്ഥാനം.
 പാരമ്പര്യസൂചകവും മലയാളത്തനിമ നിറഞ്ഞതുമായ ചില പദങ്ങള്‍ ഇംഗ്ളീഷ് വാക്യങ്ങളില്‍ പ്രയോഗിക്കുന്ന രീതി ഈ ഗ്രന്ഥത്തിലുടനീളം കാണാം. ആദ്യലേഖനത്തിലെ "ഠവല ങമഹമ്യമഹമ  അരവമൃമ (്യലാെേ) ീള ംീൃവെശു ശ രീിശിൌേലറ വലൃല...... എന്ന വാക്യഭാഗം ഉദാഹരണമായി ചൂണ്ടിക്കാണിക്കാം. ഉണ്ണായിവാരിയരുടെ വെങ്കലഭാഷയായിരിക്കും ഏതു വായനക്കാരന്റേയും മനസ്സില്‍ ഇത്തരുണത്തില്‍ ഓടിയെത്തുക. തുളസീഹാരം എന്ന പേരില്‍ ഈ ഗ്രന്ഥത്തിന്റെ മലയാള വിവര്‍ത്തനം ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍