This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡെവലപ്പര്‍ 2000
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡെവലപ്പര്‍ 2000
Developer 2000
ഡേറ്റാബേസ് ആപ്ലിക്കേഷന്‍ സോഫ് റ്റ് വെയര്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളെ ക്രമാനുഗതമാക്കുവാന്‍ സഹായിക്കുന്ന ഒരു പ്രോജക്റ്റ് മാനേജ്മെന്റ് സോഫ് റ്റ് വെയര്‍. ഓറക്കിള്‍ ഡേറ്റാ ബേസിന്റെ ഫ്രന്റ് - എന്‍ഡ് () ആണ് ഡെവലപ്പര്‍ 2000.
രൂപകല്പന, സംയോജനം, ക്ഷമതാ നിര്‍ണയനം, പ്രയുക്തി പരീക്ഷണം എന്നിങ്ങനെ സോഫ്റ്റ്വെയര്‍ നിര്‍മാണത്തിലെ നാലു ഘട്ടങ്ങളിലും ഡെവലപ്പര്‍ 2000 ഉപയോഗപ്പെടുത്താന്‍ സാധിക്കും.
പുതിയ സോഫ് റ്റ് വെയര്‍ തയ്യാറാക്കുന്നതിലെ പ്രധാന പ്രക്രി യകളാണ് പ്രോജക്റ്റ് മാനേജ്മെന്റ്, സോഫ് റ്റ് വെയര്‍ മാനേജ്മെന്റ് എന്നിവ. പുതിയ ഉത്പന്നം തയ്യാറാക്കാന്‍ ആശ്രയിക്കേണ്ട ഉപകര ണങ്ങള്‍, ആവശ്യമുള്ള മാനവ ശേഷി, സാമ്പത്തികം തുടങ്ങിയ കാര്യങ്ങള്‍ പ്രോജക് റ്റ് മാനേജ്മെന്റിന്റെ പരിധിയില്‍പ്പെടുന്നു.
പ്രോഗ്രാം മോഡ്യൂകള്‍ തയ്യാറാക്കുക, വിവിധ മോഡ്യൂളുകള്‍ തമ്മില്‍ ബന്ധപ്പെടുത്തുക, സോഴ്സ് കോഡിന്റെ പകര്‍പ്പ് സൂക്ഷിക്കുക, ആധുനിക സാങ്കേതികവിദ്യ ആവിര്‍ഭവിക്കുന്ന മുറയ്ക്ക് ആപ്ലിക്കേഷന്‍ സോഫ് റ്റ് വെയറില്‍ ഉചിതമായ പരിഷ്കാരങ്ങള്‍ വരുത്തുക എന്നിവയ്ക്ക് സുഗമമായ മേല്‍നോട്ടം നടത്തുകയാണ് സോഫ് റ്റ് വെയര്‍ മാനേജ്മെന്റിന്റെ മുഖ്യ ധര്‍മം. ഇത്തരം പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം ഡെവലപ്പര്‍ 2000-ലെ 'പ്രോജക്റ്റ് ബില്‍ഡര്‍' ഉപയോഗിച്ചു കണ്ടെത്താന്‍ കഴിയും. തയ്യാറാക്കപ്പെടുന്ന പുതിയ ആപ്ലിക്കേഷന്‍ സോഫ് റ്റ് വെയറിലെ ഓരോ പ്രക്രിയയ്ക്കും ഏതെല്ലാം പ്രോഗ്രാം മോഡ്യൂളുകള്‍ ആവശ്യമാണ് എന്നു സൂചിപ്പിക്കുവാനുള്ള പ്രാപ്തി പ്രോജക്റ്റ് ബില്‍ഡറിന് ഉണ്ടായിരിക്കും. മോഡ്യൂളുകള്‍ തമ്മിലുള്ള പരസ്പര ബന്ധം വ്യക്തമാക്കുന്നതോടൊപ്പം ഒരു മോഡ്യൂളില്‍ മാറ്റങ്ങള്‍ വരുത്തിയാല്‍ തദനുസരണം മറ്റേതെല്ലാം മോഡ്യൂളുകളില്‍കൂടി മാറ്റം അനിവാര്യമായിത്തീരും എന്ന വസ്തുതയും ഡെവലപ്പര്‍ 2000-ലൂടെ കണ്ടുപിടിക്കാനാകും. ഉത്പന്നം വിപണിയിലെത്തിക്കുമ്പോള്‍ അതില്‍ ഏതെല്ലാം മോഡ്യൂളുകള്‍ ഉള്‍പ്പെടുത്തണമെന്നു ചൂണ്ടിക്കാണിക്കാനുള്ള സംവിധാനം പ്രോജക്റ്റ് ബില്‍ഡറില്‍ ലഭ്യമാണ്. ഇതര സോഫ് റ്റ് വെയറുകളെ പുതിയ ഉത്പന്നവുമായി സമന്വയിപ്പിക്കാനുള്ള നടപടിക്രമങ്ങളെക്കുറിച്ചും ഇതിലൂടെ വ്യക്തമാക്കാനാകും. പദ്ധതി നടത്തിപ്പിന്റെ വിശദാംശങ്ങള്‍ പദ്ധതിയിലെ ഓരോ പ്രോഗ്രാമര്‍ക്കും ലഭ്യമാക്കുന്ന ചുമതലയും പ്രോജക്റ്റ് ബില്‍ഡറില്‍ നിക്ഷിപ്തമാണ്.
'ഓബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്' രീതികള്‍ക്കും 'നെറ്റ് വര്‍ക് കംപ്യൂട്ടിങ് ആര്‍ക്കിടെക്ചര്‍' സംവിധാനത്തിനും സൗകര്യ മൊരുക്കുന്ന ഡെവലപ്പര്‍ 2000 'മള്‍ട്ടിപ്ലാറ്റ്ഫോം' സോഫ് റ്റ് വെയര്‍ പാക്കേജുകളുടെ നിര്‍മാണത്തിലും ഉപയോഗപ്പെടുത്താവുന്നതാണ്.