This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തിരണ്ടികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തിരണ്ടികള്‍
ഞമ്യ
ഒരിനം തരുണാസ്ഥി മത്സ്യം. ഇലാസ്മോബ്രാങ്കിയൈ (ഋഹമാീയൃമിരവശശ) ഉപവര്‍ഗത്തിലെ ബറ്റോയ്ഡി (ആമീശറലശ) മത്സ്യഗോത്രത്തില്‍പ്പെടുന്നു. 47 ജീനസ്സുകളിലായി 350-ലധികം സ്പീഷീസുണ്ട്. രാജാ ക്ളാവേറ്റ (ഞമഷമ രഹമ്മമേ) എന്നയിനമാണ് സാധാരണ കണ്ടുവരുന്നത്. എല്ലാ സമുദ്രങ്ങളിലും തിരണ്ടിയിനങ്ങളുണ്ട്. ശുദ്ധജലത്തില്‍ ജീവിക്കുന്ന തിരണ്ടികളും അപൂര്‍വമല്ല.
എല്ലാ ഇനം തിരണ്ടികള്‍ക്കും മൃദുലാസ്ഥി നിര്‍മിതമായ പരന്ന ശരീരമാണുള്ളത്. ഇനഭേദമനുസരിച്ച് തിരണ്ടികളുടെ ആകൃതിക്കും ചിറകുകളുടെ വലുപ്പത്തിനും രൂപത്തിനും വ്യത്യാസമുണ്ടായിരിക്കും. പശുവിന്റേയും കഴുകന്റേയും തലയുടെ ആകൃതിയിലുള്ള തിരണ്ടികളുമുണ്ട്. കണ്ണിനു മുകളിലായി തള്ളി നില്ക്കുന്ന ചലനരഹിതമായ മൂടി കണ്ണിനു കവചമായി വര്‍ത്തിക്കുന്നു. കണ്ണിനു പിന്നിലായുള്ള ക്ളോമരന്ധ്രങ്ങള്‍ (ുശൃമരഹല) ശ്വാസോച്ഛ്വാസത്തിനനുസൃതമായി തുറക്കുകയും അടയുകയും ചെയ്യുന്നു. തല മണ്ണിനടിയില്‍ പൂഴ്ത്തിവച്ചാല്‍പ്പോലും ഇവയ്ക്ക് ക്ളോമരന്ധ്രത്തിലൂടെ ജലം വലിച്ചെടുക്കാനും ശരീരത്തിനടിവശത്ത് വായുടെ അടുത്തായുള്ള ശകുലദ്വാര(ഴശഹഹ)ങ്ങളിലൂടെ ജലം പുറത്തേക്കു വിടാനും കഴിയുന്നു.
ചിലയിനം തിരണ്ടികള്‍ക്ക് നീളം കൂടിയ വാലും ചിലവയ്ക്ക് വളരെ നീളം കുറഞ്ഞ വാലും കാണപ്പെടുന്നു. ടോര്‍പിഡോ എന്നയിനം തിരണ്ടിക്കു മാത്രമേ പുച്ഛപത്രങ്ങ(രമൌറമഹ ളശി)ളുള്ളൂ. അസ്ഥിമത്സ്യങ്ങളുടേതിനു സമാനമായ ചെതുമ്പലുകള്‍ തിരണ്ടികള്‍ക്കില്ല. ഇവയ്ക്ക് കട്ടിയേറിയ ചര്‍മവും ചര്‍മത്തിനു പുറമേയായി മൂര്‍ച്ചയുള്ള ചര്‍മദന്തകങ്ങളുമാണുള്ളത്. മുള്ളുപോലെയുള്ള ദന്തകങ്ങള്‍ പിന്നിലേക്കു ചരിഞ്ഞു നില്ക്കുന്നു. ചിലയിനം തിരണ്ടികളില്‍ വിഷം വമിക്കുന്ന മുള്ളുകളും കാണപ്പെടുന്നുണ്ട്. മറ്റു ചിലയിനം തിരണ്ടികള്‍ക്ക് വൈദ്യുതികൊണ്ടെന്നപോലെ ഷോക്കേല്‍പിക്കാനുള്ള കഴിവുണ്ട്.
തിരണ്ടികള്‍ വളരെ വേഗത്തിലാണ് സഞ്ചരിക്കുന്നത്. ജലാശയങ്ങളുടെ അടിത്തട്ടില്‍ ജീവിക്കാനും ഇവയ്ക്ക് കഴിയും. തിരണ്ടി ഇനങ്ങളെല്ലാം ഗന്ധത്തേയോ കാഴ്ചശക്തി ഒഴികെ മറ്റേതെങ്കിലും വിവേചനശക്തിയേയോ തിരിച്ചറിഞ്ഞാണ് ഇരയെ കണ്ടുപിടിക്കുന്നതും വേര്‍തിരിച്ചറിയുന്നതും. ഇരയെ സ്പര്‍ശിച്ച ശേഷം വായ തുറന്ന് അവയെ ഭക്ഷിക്കുകയാണ് ഇവയുടെ പതിവ്. തിരണ്ടിക്കുഞ്ഞുങ്ങള്‍ ചെമ്മീന്‍ പോലുള്ള ചെറിയ ഇനം കവചവര്‍ഗ ജീവികളെയാണ് ഭക്ഷിക്കുന്നത്.
ആണ്‍ തിരണ്ടികളുടെ ശ്രോണി പത്രത്തോടു ചേര്‍ന്ന് കാണുന്ന ലിംഗം പോലെ വളര്‍ച്ച പ്രാപിച്ച രണ്ട് അവയവങ്ങള്‍ ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ഇവ ആശ്ളേഷിണി(രഹമുലൃ)കള്‍ എന്നറിയപ്പെടുന്നു. തിരണ്ടികള്‍ കുഞ്ഞുങ്ങളെ പ്രസവിക്കുകയാണ് പതിവ്. അണ്ഡാശയത്തില്‍ വച്ചു പ്രായപൂര്‍ത്തിയെത്തുന്ന അണ്ഡങ്ങള്‍ വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെയാണ് ഇവ പ്രസവിക്കുന്നത്. അതിനാല്‍ ഇവ ജരായൂജങ്ങളാണ്. തിരണ്ടികളില്‍ അണ്ഡജങ്ങളായ ഇനങ്ങളും അപൂര്‍വമല്ല.
തിരണ്ടി മത്സ്യം ഭക്ഷ്യയോഗ്യമാണ്. തിരണ്ടിയുടെ കരളില്‍ നിന്നെടുക്കുന്ന എണ്ണയില്‍ ധാരാളം ജീവകങ്ങള്‍ അടങ്ങിയിരിക്കുന്നു. ചിലയിനം തിരണ്ടികളുടെ ചര്‍മം പെട്ടികളും സഞ്ചികളും നിര്‍മിക്കാന്‍ ഉപയോഗിച്ചുവരുന്നു. പണ്ടു കാലങ്ങളില്‍ തിരണ്ടിവാല്‍ കൊണ്ടുള്ള അടി കുറ്റവാളികള്‍ക്ക് ശിക്ഷയായി നല്കിയിരുന്നു. വാലിലെ ചര്‍മദന്തങ്ങള്‍ കൊണ്ടുണ്ടാകുന്ന മുറിവുകള്‍ ഉണങ്ങാന്‍ കാലതാമസം നേരിടാറുണ്ട്.
അറേബ്യന്‍ കടലില്‍ ഏറ്റവുമധികം കാണപ്പെടുന്നത് അടവാ ലന്‍ (ശിെേഴ ൃമ്യ) എന്ന തിരണ്ടിയിനമാണ്. ഡേസിയാറ്റിസ് സെഫണ്‍ (ഉമ്യമശേ ലുെവലി) എന്നാണ് ഇതിന്റെ ശാസ്ത്രനാമം. കൊടിവാലന്‍, ഓലപ്പടിയന്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു.
കരും തിരണ്ടി (ഉമ്യമശേ ൌഴലശ), മൂക്കന്‍ തിരണ്ടി (ഉമ്യമശേ ൌമൃിമസ), പെരും തിരണ്ടി (ഏ്യാിൌൃമ ാശരൃൌൃമ), കാക്കത്തിരണ്ടി (അലീയമശേ ാശരൃൌൃമ), ചേര്‍ത്തിരണ്ടി, കണിയന്‍ തിരണ്ടി, കോമന്‍ തിരണ്ടി, കൈത്തരിപ്പന്‍, കഴുകന്‍ തിരണ്ടി എന്നിങ്ങനെ നിരവധി ഇനം തിരണ്ടികളെ കണ്ടെത്തിയിട്ടുണ്ട്. നോ: ഇലാസ്മോബ്രാങ്കിയെ