This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

താമ്രപര്‍ണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:32, 4 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

താമ്രപര്‍ണി

ഠമാൃമുമൃിശ

തമിഴ്നാട്ടിലെ ഒരു നദി. പശ്ചിമഘട്ടത്തിലെ അഗസ്ത്യാര്‍ മലകളില്‍ നിന്നുദ്ഭവിച്ച് കിഴക്കോട്ടൊഴുകുന്ന താമ്രപര്‍ണി അംബാസമുദ്രം, തിരുനെല്‍വേലി താലൂക്കുകളിലേയും (തിരുനെല്‍വേലി ജില്ല), ശ്രീ വൈകുണ്ഠം, തിരുച്ചെന്തൂര്‍ (വി.ഒ.ചിദംബര്‍നാര്‍ ജില്ല) താലൂക്കുകളിലേയും മുഖ്യ ജലസ്രോതസ്സാണ്. ശ്രീ വൈകുണ്ഠം താലൂക്കിലെ പുന്നക്കായലിലൂടെ ഒഴുകി മാന്നാര്‍ ഉള്‍ക്കടലില്‍ പതിക്കുന്ന താമ്രപര്‍ണിക്ക് സു. 120 കി.മീ. നീളമുണ്ട്.

അംബാസമുദ്രം താലൂക്കിലെ പാപനാശം സമതലത്തില്‍ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് താമ്രപര്‍ണി ദൃശ്യസുന്ദരങ്ങളായ അഞ്ച് ജലപാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവയില്‍ ബാണതീര്‍ഥം, കല്യാണ തീര്‍ഥം എന്നിവ അതിമനോഹരങ്ങളാണ്. പാപനാശത്തിനടുത്ത് നിര്‍മിച്ചിരിക്കുന്ന അണക്കെട്ട് ജലസേചനത്തിനും വൈദ്യുതിയുത്പാദനത്തിനും ഉപയുക്തമാകുന്നു.

വര്‍ഷം മുഴുവന്‍ താമ്രപര്‍ണി നദിയില്‍ നീരൊഴുക്ക് ഉണ്ടാകാറില്ല. തെ.പ., വ.കി., മണ്‍സൂണ്‍ കാലങ്ങളിലാണ് നദിയില്‍ നീരൊഴുക്ക് ശക്തിപ്പെടുന്നത്. പേയാര്‍, ഉള്‍താര്‍, പാമ്പാര്‍, കൊറിയാര്‍, സെര്‍വൈയാര്‍ എന്നിവ താമ്രപര്‍ണിയുടെ മുഖ്യ പോഷകനദികളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍