This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
താണിക്കുടം ക്ഷേത്രം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
താണിക്കുടം ക്ഷേത്രം
കേരളത്തിലെ ഒരു ക്ഷേത്രം. തൃശൂര്‍ നഗരത്തില്‍ നിന്ന് പത്ത് കി.മീ. വ.കിഴക്കു കുറിച്ചിക്കര മലഞ്ചെരുവില്‍ താണിക്കുടം പുഴയോരത്ത് സ്ഥിതിചെയ്യുന്നു. ശ്രീകോവിലിനു പിന്നില്‍ മതില്‍ ക്കെട്ടിനുള്ളില്‍ നില്ക്കുന്ന വലിയ വൃക്ഷച്ചുവട്ടിലാണ് മൂലപ്രതി ഷ്ഠ. അത് പണ്ട് താണിമരമായിരുന്നത്രെ. ഇന്നു കാണുന്നത് പൂവ്വ മരമാണ്. മരച്ചുവട്ടിലുള്ള രൂപമില്ലാത്ത ശിലാഖണ്ഡത്തില്‍ നിന്നാണ് ആദിദ്രാവിഡര്‍ ദേവിവിളി ആദ്യം കേട്ടത്. ദര്‍ശനത്തിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് ഈ മൂലസ്ഥാനം കാണാന്‍ കഴിയില്ല. ഇതിന്റെ കിഴക്കുഭാഗത്ത് താന്ത്രിക വിധിപ്രകാരം കരിങ്കല്ലുകൊണ്ട് മേല്‍പ്പുരയില്ലാത്ത ശ്രീകോവില്‍ നിര്‍മിച്ച് ശിലയില്‍ തീര്‍ത്ത കണ്ണാടി വിഗ്രഹം പ്രതിഷ്ഠിച്ചു. പിന്നീട് ശ്രീമൂലസ്ഥാനവും ശ്രീകോവിലിനകത്തെ പ്രതിഷ്ഠയും തമ്മില്‍ ഭിത്തിയിലുള്ള ഒരു ദ്വാരം വഴി ബന്ധിപ്പിച്ചു.
9-ാം ശ. വരെ ശിലാഖണ്ഡത്തെ ഇന്നത്തെ പറയര്‍, പുലയര്‍, ആശാരി, കരുവാന്‍ മുതലായവരുടെ മുന്‍ തലമുറക്കാരായ ഗിരി വര്‍ഗക്കാര്‍ ആരാധിച്ചുപോന്നു. 9-ാം ശ.-ത്തിന്റെ അവസാനത്തോടെ നായന്മാര്‍ ക്ഷേത്രഭരണം ഏറ്റെടുത്തു. പില്ക്കാലത്ത് ബ്രാഹ്മണാധിപത്യം സ്ഥാപിച്ചതിനുശേഷം ക്ഷേത്രം നായന്മാരുടെ നിയന്ത്രണത്തില്‍ത്തന്നെ നിലകൊണ്ടു.
കൊല്ലവര്‍ഷം 1074-ല്‍ ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുത്തു. ഊരാളന്മാര്‍ വ്യക്തികളല്ല, ഓരോ ദേശക്കാരാണ്. അവര്‍ വിജയപുരം പ്രവൃത്തിയില്‍ ചേര്‍ന്ന ചേറൂര്, മണ്ണുകാട്, വില്ലെടം, നെല്ലിക്കാട് മുതലായ ദേശക്കാരും പറവട്ടാനി പ്രവൃത്തിയില്‍ ചേര്‍ന്ന നെട്ടിശ്ശേരി, വെള്ളാനിക്കര, മാടക്കത്ര എന്നീ ദേശക്കാരുമാണ്. ദേശക്കാരുടെ യോഗത്തില്‍ നിന്നു തെരഞ്ഞെടുക്കുന്നവര്‍ ആയിരിക്കും ഭരണകര്‍ത്താക്കള്‍. പതിനെട്ട് ദേശക്കാര്‍ ചേര്‍ന്നതാണ് താണിക്കുടം ക്ഷേത്രത്തിന്റെ തട്ടകം. തട്ടകക്കാരുടെ യോഗമാണ് പരമാധികാരകേന്ദ്രം. പിന്നീട് നാട്ടുകൂട്ടത്തിന്റെ തകര്‍ച്ചയോടെ തെരഞ്ഞെടുത്ത നാട്ടുകാര്‍ ഊരായ്മക്കാരായി മാറി. ഇവരാണ് ഏഴുദേശക്കാര്‍. ഭരണത്തില്‍ അവസാനകാലം വരെ നായര്‍ മേധാവിത്വം നിലനിന്നിരുന്നു.
അബ്രാഹ്മണന് വേദമന്ത്രങ്ങള്‍ കേള്‍ക്കുവാന്‍ കൂടി അധികാ രമില്ലാതിരുന്ന കാലത്ത് താണിക്കുടം ക്ഷേത്രത്തിലെ പൂജാരികള്‍ നായന്മാരായിരുന്നു (കുളങ്ങര വീട്ടുകാര്‍). മന്ത്രങ്ങള്‍ ഇല്ലാതെ അവര്‍ പൂജാക്രമങ്ങള്‍ തന്ത്രങ്ങളില്‍ ഒതുക്കി. പിന്നീട് പൂജാ ക്രമങ്ങള്‍ ബ്രാഹ്മണീകരിച്ചു. മുമ്പ് ക്ഷേത്രത്തിലുണ്ടായിരുന്ന ഒരേയൊരു ഉപപ്രതിഷ്ഠ ക്ഷേത്രപാലന്റേതാണ്. പിന്നീടാണ് ചീനി അയ്യനും മാളികപ്പുറത്തമ്മയും നാഗരാജാവും നാഗയക്ഷിയും മറ്റും പ്രതിഷ്ഠിക്കപ്പെട്ടത്.
ദേവപ്രീതിക്കുവേണ്ടി തട്ടകത്തിലെ ദേശങ്ങള്‍തോറും ആഘോഷപൂര്‍വം വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ചടങ്ങുകളാണ് പാനയും ഗുരുതിയും. ക്ഷേത്രത്തിലെ പ്രധാന ഉത്സവം വിഷു സംക്രമ വേലയാണ്. വേലയ്ക്ക് ദേശങ്ങളില്‍ നിന്ന് കുതിരകളെ കെട്ടി എഴുന്നെള്ളിച്ചുകൊണ്ടുവന്ന് ക്ഷേത്രസങ്കേതത്തില്‍ വാദ്യഘോഷത്തോടെ ഉത്സവം നടത്തുന്നു.
ക്ഷേത്രത്തില്‍ മണ്ഡലമാസം പ്രധാനമാണ്. അക്കാലത്ത് തന്ത്രി പൂജയും നവകവും പഞ്ചഗവ്യവും പതിവുണ്ട്. കൂടാതെ ദേവിയുടെ കളമെഴുതി കുറുപ്പിന്റെ നേതൃത്വത്തില്‍ കളമെഴുത്തു പാട്ടുണ്ട്. ക്ഷേത്രത്തില്‍ ഉത്സവമോ ആറാട്ടോ നിലവിലില്ല.