This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തളിക്കുളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:32, 3 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തളിക്കുളം

തൃശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്കില്‍ തളിക്കുളം ബ്ളോക്കില്‍ ഉള്‍പ്പെട്ട ഒരു ഗ്രാമ പഞ്ചായത്ത്. 10 വാര്‍ഡുകളായി വിഭജിച്ചിരി ക്കുന്ന ഈ പഞ്ചായത്തിന് 10.89 ച.കി.മീ. വിസ്തൃതിയുണ്ട്. അതിരുകള്‍: കി.കനോലി കനാല്‍, നാട്ടിക പഞ്ചായത്ത്; വ.വാടാനപ്പിള്ളി പഞ്ചായത്ത്. പ.അറബിക്കടല്‍., തെ.നാട്ടിക ഗ്രാമ പഞ്ചായത്ത്. മുമ്പ് ജന്മിത്വവും ജാതിവ്യവസ്ഥയും ആഴത്തില്‍ വേരോടിയിരുന്ന പ്രദേശമായിരുന്നു തളിക്കുളം. നവോത്ഥാന-ദേശീയപ്രസ്ഥാനങ്ങള്‍ തളിക്കുളത്തെ സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ വലുതായ മാറ്റങ്ങള്‍ സൃഷ്ടിച്ചു.

ഒരു കാര്‍ഷിക ഗ്രാമമാണ് തളിക്കുളം. നെല്ല്, എള്ള്, മൂത്താറി എന്നിവയാണ് പ്രധാന ധാന്യവിളകള്‍. തെങ്ങ്, കമുക് തുടങ്ങിയ ഫലവൃക്ഷങ്ങളും ഇടവിളയായി പച്ചക്കറികളും ഇവിടെ കൃഷിചെയ്യുന്നുണ്ട്. മത്സ്യബന്ധനമാണ് തീരദേശവാസികളുടെ മുഖ്യ ഉപജീവനമാര്‍ഗം. വ്യാവസായികമായി പിന്നോക്കം നില്ക്കുന്ന ഈ പഞ്ചായത്തില്‍ മുമ്പ് പായ നെയ്ത്ത്, കുട്ടനെയ്ത്ത്, കളിമണ്‍ ഇഷ്ടിക നിര്‍മാണം, എണ്ണയാട്ട്, മത്സ്യസംസ്കരണം, ബീഡി നിര്‍മാണം, കൈത്തറിനെയ്ത്ത് എന്നീ ചെറുകിട-കുടില്‍ വ്യവസായങ്ങള്‍ നിലനിന്നിരുന്നു. സ്കൂളുകള്‍, ആതുരാലയങ്ങള്‍, വില്ലേജ് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, പോസ്റ്റ് ഓഫീസ്, സഹകരണസംഘങ്ങള്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന പൊതുസ്ഥാപനങ്ങള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍