This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തലത് മഹ്മൂദ് (1924 - 98)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:38, 2 ജൂണ്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തലത് മഹ്മൂദ് (1924 - 98)

ഠമഹമ ങമവമാീീറ

സിനിമാ പിന്നണി ഗായകനും ഗസല്‍ സംഗീതജ്ഞനും. 1924 ഫെ. 24-ന് ലഖ്നൌവിലെ ഒരു പ്രശസ്ത ഷെയിഖ് കുടുംബത്തില്‍ ജനിച്ചു. പ്രാഥമിക-ഹൈസ്കൂള്‍ വിദ്യാഭ്യാസം അലിഗറിലായിരുന്നു. തുടര്‍ന്ന് ലഖ്നൌവിലെ ഇസ്ളാമിക കോളജില്‍ പഠിച്ച് ഇന്റര്‍ മീഡിയറ്റ് പാസായി. നടനാകണമെന്ന മോഹവുമായി 1945-ല്‍ കൊല്‍ക്കത്തയിലെ 'ന്യൂ തിയെറ്റഴ്സി'ല്‍ ചേര്‍ന്നു. സംപാതി, റസിയ എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും വിജയിച്ചില്ല.

അഭിനയരംഗത്തു നിന്ന് സംഗീത ലോകത്തിലേക്ക് വഴി മാറിയ തലത് മഹ്മൂദ് നല്ലൊരു ഗായകനായി വളര്‍ന്നു. 'മോറിസ് കോളജ് ഒഫ് മ്യൂസികി'ലെ സംഗീതാഭ്യാസം ഇദ്ദേഹത്തെ ഉന്നതിയിലേക്കു നയിച്ചു. ചുരുങ്ങിയ കാലത്തിനുള്ളില്‍ അന്നത്തെ സിനിമാ പിന്നണി ഗായകരുടെ മുന്‍നിരയില്‍ എത്തുവാനും ശബ്ദ ഗാംഭീര്യംമൂലം സംഗീതലോകത്ത് പ്രത്യേക സ്ഥാനം നേടിയെടുക്കുവാനും സാധിച്ചു. പ്രഥമ ചിത്രമായ ആര്‍സുവില്‍ത്തന്നെ ഇത് തെളിയിക്കപ്പെട്ടു. പിന്നീടങ്ങോട്ട് തലത് മഹ്മൂദിന് ബബൂല്‍. അന്‍മോല്‍ രത്ന്, ജോഗന്‍, തരാനാ, സംസാര്‍, ദാഗ്, പര്‍ച്ഛായേം, അന്‍ഹോനെ, സാക്വി, സാങ്ദില്‍, മിര്‍സാ ഗാലിബ് തുടങ്ങിയ സിനിമകളുടെ ഒരു നീണ്ട നിര തന്നെ ലഭിച്ചു. അറുന്നൂറോളം സിനിമകള്‍ക്കുവേണ്ടി ഇദ്ദേഹം പാടിയിട്ടുണ്ട്. ആരാമ് ഉള്‍പ്പെടെ പതിമൂന്നോളം സിനിമകളിലെ ഗാനചിത്രീകരണ രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. രാമുകാര്യാട്ടിന്റെ ദ്വീപ് എന്ന മലയാള ചലച്ചിത്രത്തിലെ 'കടലേ നീലക്കടലേ...'’എന്ന ഗാനം തലത് മഹ്മൂദാണ് ആലപിച്ചത്.

സിനിമാരംഗത്തല്ലാതെയും തലത് മഹ്മൂദിന്റെ ഗാനങ്ങള്‍ പ്രസിദ്ധങ്ങളാണ്, പ്രത്യേകിച്ചും ഗസല്‍’ശാഖയില്‍. ഒരു കാലത്ത് ആകാശവാണിയിലൂടെ തലതിന്റെ നാദസുധ ഇന്ത്യയൊട്ടാകെ മുഖരിതമായിരുന്നു. പ്രസിദ്ധ സംഗീത കമ്പനിയായ‘'എച്ച് എം വി' (ഒങഢ)യുടെ കലാകാരന്‍ കൂടിയായിരുന്ന ഇദ്ദേഹത്തിന്റെ ആദ്യത്തെ ഗാനം 1942-ലാണ് ശബ്ദലേഖനം ചെയ്യപ്പെട്ടത്. 1960-കളുടെ മധ്യത്തോടെ തലത് മഹ്മൂദ് സിനിമാരംഗത്തുനിന്നും വിരമിച്ചു. തുടര്‍ന്ന് ഇന്ത്യക്കകത്തും പുറത്തുമായി നിരന്തരം സംഗീത പര്യടനങ്ങള്‍ നടത്തി. ഗാലിബ് അവാര്‍ഡ് (1975), മധ്യപ്രദേശ് സര്‍ക്കാരിന്റെ ലതാമങ്കേഷ്കര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. 1998 മേയ് 9-ന് മുംബൈയില്‍ തലത് മഹ്മൂദ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍