This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തട്ടാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:18, 29 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തട്ടാന്‍

ഒരു മലയാളകമ്മാളജാതി. സ്വര്‍ണപ്പണിയാണ് ഇവരുടെ പരമ്പരാഗത തൊഴില്‍. ആശാരി അഥവാ തച്ചന്‍, തട്ടാന്‍, കല്ലന്‍ അഥവാ കല്ലാശാരി, മൂശാരി, കൊല്ലന്‍ എന്നിവയാണ് പ്രധാന കമ്മാളജാതികള്‍. തട്ടാന്മാര്‍ ഇന്ന് വിശ്വകര്‍മജര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിഗ്രഹനിര്‍മാണം, ശില്പനിര്‍മാണം എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ജാതിശ്രേണിയില്‍ ഉയര്‍ന്ന സ്ഥാനം തങ്ങള്‍ക്കുണ്ടെന്ന് തട്ടാന്മാര്‍ അവകാശപ്പെടുന്നു. സ്വര്‍ണപ്പണി പരമ്പരാഗത തൊഴിലായതിനാല്‍ വിശ്വകര്‍മാവിന്റെ പിന്‍മുറക്കാരാണ് തങ്ങളെന്ന് തട്ടാന്മാര്‍ വിശ്വസിക്കുന്നു. സ്വര്‍ണപ്പണി ചെയ്യുന്നവരെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിശ്വകര്‍മജര്‍ എന്നാണ് വിളിക്കുന്നത്. മധ്യകാലഘട്ടത്തില്‍ വ്യാപകമായ തോതില്‍ നടന്ന ക്ഷേത്രനിര്‍മാണവുമായി ബന്ധപ്പെട്ടാണ് വിശ്വകര്‍മജ ജാതി ആവിര്‍ഭവിച്ചതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്ഷേത്രജോലികളില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ തട്ടാന്‍മാര്‍ക്ക് പൂണൂല്‍ ധരിക്കാന്‍ അവകാശമുണ്ട്. ചില പ്രത്യേക ആഘോഷാവസരങ്ങളില്‍ ഇപ്പോഴും തട്ടാന്മാര്‍ പൂണൂല്‍ ധരിക്കാറുണ്ട്.


ഇതര കമ്മാളജാതികളുമായി തട്ടാന്മാര്‍ അകലം പാലിക്കുന്നു. മറ്റു കമ്മാളജാതികളില്‍ നിന്ന് തട്ടാന്മാരെ വ്യതസ്്തരാക്കുന്നത്, അവരുടെ അധ്വാനമാധ്യമം സ്വര്‍ണമാണെന്ന വസ്തുതയാണ്. മക്ക ത്തായ സമ്പ്രദായം പിന്തുടരുന്ന തട്ടാന്മാര്‍ പരേതരുടെ ശവം കുഴിച്ചിടുകയായിരുന്നു പതിവ്. കുടുംബത്തില്‍ ഏറ്റവും പ്രായമുളളവര്‍ മരിക്കുമ്പോള്‍ ശവം ദഹിപ്പിക്കുന്ന പതിവുമുണ്ട്. കാളി, അമ്മന്‍ തുടങ്ങിയ മൂര്‍ത്തികളെ ആരാധിച്ചിരുന്നു. ആധുനിക കാലത്ത് ഈ സാമൂഹിക സങ്കല്പങ്ങളില്‍ കാര്യമായ വ്യതിയാനങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍