This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡ്രാഫ്റ്റിങ് മെഷീന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:46, 28 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഡ്രാഫ്റ്റിങ് മെഷീന്‍

ഉൃമളശിേഴ ാമരവശില


എന്‍ജിനീയറിങ് ആവശ്യങ്ങള്‍ക്കുള്ള സ്കെച്ചുകള്‍, വിദ്യുത് പരിപഥ ആരേഖങ്ങള്‍ തുടങ്ങി വിവിധ ഇനം രേഖാചിത്രങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന യന്ത്രസംവിധാനം. പ്രധാനമായി രണ്ടുതരത്തില്‍ ഇവ ലഭ്യമാണ്: 1. യാന്ത്രിക സംവിധാനം,


2. കംപ്യൂട്ടര്‍-സഹായക സംവിധാനം.


1. യാന്ത്രിക ഡ്രാഫ്റ്റിങ് മെഷീന്‍. ഇതിന്റെ പ്രധാന ഭാഗങ്ങള്‍ ഡ്രാഫ്റ്റിങ് ബോര്‍ഡ്, ആധാര ഫലകം, അതിന്മേല്‍ തലങ്ങും വിലങ്ങും ചലിപ്പിക്കാവുന്ന മാപന സ്കെയിലുകള്‍, രണ്ട് യാന്ത്രിക പിണച്ചില്‍ ഭുജങ്ങള്‍, കോണമാപിനി (പ്രൊട്രാ ക്റ്റര്‍), അതിലെ കോണിക ഇന്‍ഡക്സിങ് യൂണിറ്റ് എന്നിവയാണ്.


ഉപരി ഭുജാഗ്രത്തെ ഡ്രാഫ്റ്റിങ് ബോര്‍ഡിന്റെ മേല്‍വക്കിനോടും (ലറഴല) കീഴ്ഭുജാഗ്രത്തെ പ്രൊട്രാക്റ്ററിന്റെ ശീര്‍ഷത്തോടും ഘടിപ്പിക്കുന്നു. തുടര്‍ന്ന് പ്രൊട്രാക്റ്ററെ ബേസ്പ്ളേറ്റില്‍ ഉറപ്പിക്കുന്നു. ആവശ്യം വരുന്ന മുറയ്ക്ക് മാപന സ്കെയിലുകളെ നീക്കി മാറ്റാനും സൌകര്യമുണ്ട്. വിവിധ ചരിവുകളില്‍ (ശിരഹശിമശീിേ) ബേസ്പ്ളേറ്റിനെ ക്രമീകരിക്കുന്നത് കോണിക ഇന്‍ഡക്സിങ് യൂണിറ്റിന്റെ സഹായത്താലാണ്.


2. കംപ്യൂട്ടര്‍-സഹായക ഡ്രാഫ്റ്റിങ് മെഷീന്‍. ഡിജി റ്റൈസെര്‍, ഗ്രാഫിക്സ് ടെര്‍മിനല്‍, ഇലക്ട്രോണിക് ഗ്രാഫിക്സ് പ്ളോട്ടര്‍, ഇവയുടെ നിയന്ത്രണത്തിനും ഡേറ്റാ സംഭരണത്തിനും പ്രയോജനപ്പെടുത്തുന്ന കംപ്യൂട്ടര്‍ സംവിധാനം എന്നിവയാണ് കംപ്യൂട്ടര്‍-സഹായക ഡ്രാഫ്റ്റിങ് മെഷീനിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍.


ഡിജിറ്റൈസെറിലെ ഇലക്ട്രോണിക് ഡ്രോയിങ് ബോര്‍ഡില്‍, വരയ്ക്കേണ്ട സ്കെച്ചിന്റെ ഏകദേശ മാതൃക ഉറപ്പിച്ച്, അതിലൂടെ ഇലക്ട്രോണിക് കഴ്സര്‍ ചലിപ്പിക്കുമ്പോള്‍ സ്കെച്ചിന്റെ രൂപരേഖ കംപ്യൂട്ടറിന്റെ മെമ്മറിയില്‍ ശേഖരിക്കപ്പെടുന്നു. പ്രസ്തുത രൂപരേഖയില്‍ നിന്ന് ശരിയായ സ്കെച്ച് വരച്ചെടുക്കാന്‍ ഗ്രാഫിക്സ് ടെര്‍മിനല്‍ ഉപകരിക്കുന്നു. വരപ്പിലെ വിവിധ അംശങ്ങളെ സൂം (്വീീാ) ചെയ്ത് വലുതാക്കി പരിശോധിക്കുക, വരപ്പിന്റെ പ്രതിബിംബത്തെ ചുറ്റിക്കറക്കുക, വരപ്പില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുക എന്നിവയ്ക്ക് ഗ്രാഫിക്സ് ടെര്‍മിനലിലെ അന്യോന്യക്രിയാ സംവിധാനങ്ങള്‍ (ശിലൃേമരശ്േല ൌിശ) പ്രയോജനപ്പെടുന്നു. ഏകദേശ രൂപരേഖയില്‍ നിന്ന് ശരിയായ സ്കെച്ച് തയ്യാറാക്കിക്കഴിഞ്ഞാല്‍ അതിനെ ഡിജിറ്റൈസ് ചെയ്ത് കംപ്യൂട്ടറിന്റെ സെക്കന്‍ഡറി മെമ്മറികളില്‍ സംഭരിച്ചുവയ്ക്കുന്നു. സംഭരിച്ചുവയ്ക്കപ്പെട്ടിട്ടുള്ള രൂപരേഖ ആവശ്യം വരുന്ന മുറയ്ക്ക് ഡ്രാഫ്റ്റിങ് പേപ്പര്‍, ഫിലിം, മൃഗചര്‍മം (്ലഹഹൌാ) തുടങ്ങിയവയുടെ നിയുക്ത പ്രതലങ്ങളിലേക്കു പകര്‍ത്തുന്നത് ഗ്രാഫിക്സ് പ്ളോട്ടറിലൂടെയാണ.് കളര്‍ ഇങ്ക്ജെറ്റ്, കളര്‍ പെന്‍ പ്ളോട്ടര്‍ തുടങ്ങി വിവിധ മാതൃകകളില്‍ പ്ളോട്ടറുകള്‍ ലഭ്യമാണ്.


വരപ്പുകളുടെ ഡിജിറ്റൈസ്ഡ് ഡേറ്റ തയ്യാറാക്കുക; ഡിജി റ്റൈസെര്‍, ഗ്രാഫിക്സ് ടെര്‍മിനല്‍, ഗ്രാഫിക്സ് പ്ളോട്ടര്‍ തുടങ്ങിയ നിവേശ/നിര്‍ഗമ യൂണിറ്റുകളുമായി വിനിമയ പ്രക്രിയകളി ലേര്‍പ്പെടുക; പ്രതിബിംബ ഡേറ്റയെ സെക്കന്ററി മെമ്മറി ഉപക രണങ്ങളില്‍ സംഭരിച്ചുവച്ച് ആവശ്യംവരുന്ന ക്രമത്തില്‍ പ്രസ്തുത ഡേറ്റയെ വീണ്ടും മെയിന്‍ മെമ്മറിയില്‍ കൊണ്ടുവരിക; യന്ത്ര സംവിധാനത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനാവശ്യമുള്ള ഇതര നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുക തുടങ്ങിയവ കംപ്യൂട്ടറിലെ കേന്ദ്ര പ്രോസസിന്റെ ചുമതലകളാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍