This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡൌസിങ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഡൌസിങ്
ഉീംശിെഴ
ശൂലത്തിന്റേയൊ കവണയുടേയൊ ആകൃതിയിലുള്ള ഒരു ദണ്ഡുപ യോഗിച്ച് ഭൂഗര്‍ഭജലം, ധാതു നിക്ഷേപം തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ സ്ഥാനനിര്‍ണയനം നടത്തുന്ന പരമ്പരാഗത സമ്പ്രദായം. മരക്കൊമ്പുകള്‍, ദോലകങ്ങള്‍, ചെമ്പുകമ്പികള്‍ തുടങ്ങിയവയാണ് ഇതിനായുപയോഗിക്കുന്നത്. പ്രത്യേക സിദ്ധികളുള്ളവര്ക്കു മാത്രമേ ഇപ്രകാരം സ്ഥാനനിര്‍ണയനം നടത്തുവാനാവുകയുള്ളൂ എന്നാണ് വിശ്വാസം.
16-ാം ശ. മുതല്‍ ഡൌസിങ് പ്രയോഗത്തില്‍ വന്നതായി കരുത പ്പെടുന്നു. കിണര്‍ കുഴിക്കുമ്പോള്‍ ജലലഭ്യത ഉറപ്പുവരുത്തുകയാ യിരുന്നു ഈ സമ്പ്രദായത്തിന്റെ മുഖ്യ ലക്ഷ്യം. ദണ്ഡിന്റെ സ്വതന്ത്രാഗ്രങ്ങള് ക്ഷൈതിജാവസ്ഥയില് വര്ത്തിപ്പിച്ചു നീങ്ങുമ്പോള്‍, ഏതെങ്കിലും സ്ഥാനത്ത് അവയ്ക്ക് ചായ്വ് സംഭവിച്ചാല്‍ അത് ജലലഭ്യതയുടെ സൂചനയായി പരിഗണിക്കുന്നതാണ് ഡൌസിങ്ങി ന്റെ പ്രവര്‍ത്തന ശൈലി. ഈ രീതിയുടെ ശാസ്ത്രീയമായ സാധുത തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും ഇന്നും ലോകത്തിന്റെ പല ഭാഗങ്ങളിലും ഡൌസിങ് കാര്യക്ഷമമായി പ്രചാരത്തിലുണ്ട്.