This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

തഗങ്ക നാടകവേദി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:55, 27 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

തഗങ്ക നാടകവേദി

മോസ്കോയിലെ തഗങ്ക സ്ക്വയറില്‍ സ്ഥാപിതമായ നാടകവേദി. 1946-ല്‍ അലക്സാണ്ടര്‍ പ്ളോട്നിക്കവോയാണ് ഈ തിയെറ്റര്‍ സ്ഥാപിച്ചത്. ആദ്യകാലത്ത് ഇതിന്റെ സ്ഥിതി ആശാവഹമായിരുന്നില്ല. അരങ്ങേറിയ നാടകങ്ങള്‍ നിലവാരം കുറഞ്ഞവയായിരുന്നു. 1963-ല്‍ പ്രശസ്ത നാടക സംവിധായകനായ യൂറി ലുബിമോവിന്റെ മേല്‍നോട്ടത്തില്‍ ബ്രഹ്തിന്റെ ദ് ഗുഡ് ഗുഡ് വുമണ്‍ ഒഫ് സെറ്റ് സുവാന്‍ എന്ന നാടകം അവതരിപ്പിച്ചതോടെ തഗങ്ക നാടകവേദി പ്രശസ്തിയാര്‍ജിച്ചു. തിയെറ്ററിന്റെ കലാസംവിധായകനായി ലുബിമോവ് നിയമിക്കപ്പെടുകയും ചെയ്തു. തൊഴിലാളികള്‍ തിങ്ങിപ്പാര്‍ത്തിരുന്ന തഗങ്ക എന്ന പ്രദേശത്തിന്റെ പേര് തിയെറ്ററിനു നല്കിയത് ലുബിമോവ് ആയിരുന്നു.

1964-84 കാലയളവില്‍ തഗങ്ക നാടകവേദിയില്‍ ലുബിമോവ് മുപ്പതിലേറെ നാടകങ്ങള്‍ അവതരിപ്പിക്കുകയും തിയെറ്ററിന്റെ ഖ്യാതി വര്‍ധിപ്പിക്കുകയും ചെയ്തു. ക്ളാസ്സിക്കല്‍ നാടകങ്ങളും മറ്റും അവതരിപ്പിക്കുന്നതിനോടൊപ്പം സമകാലിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന നാടകങ്ങളും അദ്ദേഹം രംഗത്തവതരിപ്പിച്ചു. നാടക സംവിധാനത്തിനു പുറമേ അതിന്റെ സാങ്കേതിക കാര്യങ്ങളിലും ലുബിമോവ് വൈദഗ്ധ്യം കാട്ടി. അങ്ങനെ തഗങ്ക നാടകവേദിയെ മോസ്കോയുടെ ആകര്‍ഷണ കേന്ദ്രമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. രാഷ്ട്രീയ നാടകവേദിയുമായി ബന്ധപ്പെടാന്‍ കൂട്ടാക്കാത്ത ലുബിമോവ് ബുദ്ധിജീവികളുമായും മറ്റും ചര്‍ച്ചകള്‍ നടത്തിയാണ് തിയെറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്കിയത്. ഭരണകൂടത്തിന്റെ വിമര്‍ശകരുമായുള്ള ബന്ധം കാരണം ഭരണാധികാരികളുമായി ഇടയേണ്ടിവന്നിട്ടുണ്ട്.

1970-കളില്‍ തഗങ്ക തിയെറ്ററിനു വേണ്ടി പുതിയ ഒരു മന്ദിരം നിര്‍മിക്കപ്പെട്ടു. 1983-ല്‍ ലുബിമോവ് നാടുകടത്തപ്പെട്ടപ്പോള്‍ അനറ്റോളി എഫ്റോലിനെ സംവിധായകനായി നിയമിച്ചു. ലുബിമോവിന്റെ പാത പിന്തുടരാന്‍ ഇദ്ദേഹം പരമാവധി ശ്രമിക്കുകയുണ്ടായി. എഫ്റോലിന്റെ മരണാനന്തരം 1987-ല്‍ നിക്കൊളായ് ഗുബെങ്കൊ തിയെറ്ററിന്റെ സംവിധായകനായി. സാംസ്കാരിക മന്ത്രിയായിരുന്ന ഗുബെങ്കോ ലുബിമോവിനെ വീണ്ടും നിയമിച്ചു. പില്ക്കാലത്ത് 1993-ല്‍ തഗങ്ക തിയെറ്റര്‍ രണ്ടായി വിഭജിക്കപ്പെടുകയും ഗുബെങ്കോയും ലുബിമോവും അവയുടെ നേതൃത്വം വഹിക്കുകയും ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍