This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തകര
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
തകര
ഇമശൈമ
ഔഷധസസ്യം. സിസാല്‍പിനിയേസി (ഇമലമെഹുശിശമരലമല) സസ്യകുടുംബത്തില്‍പ്പെടുന്നു. ശാ.നാ. കാഷിയ ടോറ (ഇമശൈമ ീൃമ). സംസ്കൃതത്തില്‍ ചക്രമര്‍ദ, പ്രചന്ദ, ഊരനാക്ഷ, ദദ്രുഘ്ന, പ്രപുന്നാട, മേഷലോചന, പത്മാട, ഏഡഗജ, ചക്രി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. നാട്ടിന്‍പുറങ്ങളില്‍ ഇത് സര്‍വസാധാരണമായി കണ്ടുവരുന്നു. ഇന്ത്യയിലുടനീളമുള്ള സമതലപ്രദേശങ്ങളിലും വഴിയരികുകളിലും തുറസ്സായ പ്രദേശങ്ങളിലും 1,800 മീ. വരെ ഉയ രമുള്ള സ്ഥലങ്ങളിലും ഇത് ധാരാളമായി കാണപ്പെടുന്നു.
തകര നിത്യഹരിത ഏകവര്‍ഷി ഓഷധിയാണ്. 30-120 സെ.മീ. ഉയരത്തില്‍ വളരും. ധാരാളം ശാഖോപശാഖകളും ഇലകളും ഇതിനുണ്ട്. ഇലകള്‍ ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിരിക്കുന്നു. സംയുക്തപത്രത്തില്‍ പത്രകങ്ങള്‍ സമ്മുഖമായി വിന്യസിച്ചിരിക്കുന്നു. ആദ്യത്തെ ഒരു ജോഡി പത്രകങ്ങള്‍ വലുപ്പം കുറഞ്ഞതും മറ്റുള്ളവ വലുപ്പം കൂടിയതുമാണ്. മൂന്നു സെ.മീറ്ററോളം നീളവും ഇതിന്റെ പകുതിയോളം വീതിയുമുള്ള പത്രകങ്ങളുടെ മധ്യസിര വളരെ പ്രകടമായി കാണാം. ഇലകള്‍ ദുര്‍ഗന്ധമുള്ളവയാണ്. സന്ധ്യാസമയമാകുമ്പോഴേക്കും ഇലകള്‍ കൂമ്പിപ്പോകുന്നു. ഇലകളുടെ കക്ഷ്യങ്ങളില്‍ ജോഡികളായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. ശാഖാഗ്രങ്ങളില്‍ കുലകളായും പുഷ്പങ്ങളുണ്ടാകാറുണ്ട്. ഇളം മഞ്ഞനിറത്തിലും കടും മഞ്ഞനിറത്തിലുമുള്ള പുഷ്പങ്ങള്‍ കാണപ്പെടുന്നു. പുഷ്പവൃന്തം 8 മീ.മീറ്ററോളം നീളമുള്ളതാണ്. ബാഹ്യദളങ്ങളും ദളങ്ങളും അഞ്ചെണ്ണം വീതമുണ്ട്. 10 കേസരങ്ങളുള്ളതില്‍ മൂന്നെണ്ണം വന്ധ്യങ്ങളാണ്. കായ് 12-23 സെ.മീ. നീളമുള്ള ശിംബ(ുീറ)മാണ്. ഓരോ കായയിലും 20-30 വിത്തുകളുണ്ടായിരിക്കും. രണ്ടു മി.മീറ്ററോളം നീളമുള്ള വിത്തുകള്‍ നല്ല കടുപ്പമുള്ളതാണ്. ഇളം കായ്കളിലെ വിത്തുകള്‍ പച്ചനിറത്തിലും മൂപ്പെത്തിയ കായ്കളിലേത് തവിട്ടുനിറത്തിലുമായിരിക്കും. വര്‍ഷകാലമാണ് തകരയുടെ പുഷ്പകാലം.
തകരയുടെ ഇലയും വിത്തും സമൂലവും ഔഷധമായുപയോഗിക്കാറുണ്ട്. ഇലയിലും വിത്തിലും ക്രൈസോഫാസിക് അമ്ളത്തിനു തുല്യമായ എമോഡിന്‍ എന്ന ഗ്ളൂക്കോസൈഡ് അടങ്ങിയിട്ടുണ്ട്. ഇലകളില്‍ കതാര്‍ട്ടിന്‍ രാസഘടകത്തിനു സമാനമായ ഒരു ഘടകവും ഒരു സുഗന്ധ തൈലവും ഇതില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. വാതം, പിത്തം, കഫം തുടങ്ങിയ രോഗങ്ങള്‍ക്ക് ഔഷധമാണിത്. വിത്ത് അരച്ചു തേച്ചാല്‍ കുഷ്ഠം, ചര്‍മ രോഗങ്ങള്‍ തുടങ്ങിയവയ്ക്ക് ആശ്വാസം ലഭിക്കും, ചര്‍മകാന്തി വര്‍ധിക്കുകയും ചെയ്യും. ത്വക്രോഗങ്ങള്‍ക്കു കാരണമാകുന്ന നിരവധി അണുക്കളെ നശിപ്പിക്കാനുള്ള അണുനാശകശക്തി ഇലയ്ക്കും വിത്തിനും ഉണ്ട്. ഇത് വിരേചനൌഷധമായും ഉപയോഗിച്ചുവരുന്നു. വിത്ത് അരച്ചു പുരട്ടിയാല്‍ പുഴുക്കടി ശമിക്കും. ഇല അരച്ചു തേച്ചാല്‍ പരു(കുരു) പഴുത്തു പൊട്ടിപ്പോകും. ഇലച്ചാറ് തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ശ്വാസ-കാസ രോഗങ്ങള്‍ക്ക് ശമനമുണ്ടാകും.
കാഷിയ ടോറ എന്നയിനവും കാഷിയ ഒബ്റ്റ്യൂസിഫോളിയ എന്നയിനവും ചക്രത്തകര എന്ന പേരിലും അറിയപ്പെടുന്നു. കാഷീയ ടോറയുടെ ഇല രൂക്ഷഗന്ധമുള്ളതും കാഷീയ ഒബ്റ്റ്യൂസിഫോളിയ അധികം ഗന്ധമില്ലാത്തതുമാണ്.
'തകരപ്പൂവ് നേര്‍ത്തുള്ളു രസം കച്ചുചവര്‍ത്തത്
കൃമി പിത്ത കഫം മേദസ്സര്‍ശസ്സിനും വിനാശകൃത്'
എന്നാണ് ഗുണപാഠത്തില്‍ തകരയെ വിശേഷിപ്പിച്ചിരിക്കുന്നത്.