This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഡോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:23, 26 മേയ് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

=ഡോസ് = ഉഛട

പേഴ്സണല്‍ കംപ്യൂട്ടറില്‍ ഉപയോഗിക്കുന്ന ഒരു കമാന്‍ഡ് ലൈന്‍ ഓപ്പറേറ്റിങ് സിസ്റ്റം. ഡിസ്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നാണ് ഡോസിന്റെ പൂര്‍ണരൂപം. ഒരു ഫ്ളോപ്പി ഡിസ്കില്‍ സംഭരിച്ചുവച്ച്, അതുപയോഗിച്ച്, കംപ്യൂട്ടര്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ (ബൂട്ട് ചെയ്യാന്‍) കഴിയുന്നതിനാലാണ് ഇവ ഡിസ്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്ന പേരിലറിയപ്പെടുന്നത്. ഇജ/ങ, ജഇഉഛട, ങടഉഛട എന്നിവയാണ് ഇതിന് ഉദാഹരണങ്ങള്‍. ഓരോ പ്രവൃത്തിയും നടപ്പിലാക്കാന്‍ ഇതില്‍ നിശ്ചിത നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുത്തുന്നു. ഉദാഹരണമായി ഒരു ഫയലിന്റെ പകര്‍പ്പ് തയ്യാറാക്കാന്‍ ഇജ/ങ, ങടഉഛട എന്നിവയില്‍ യഥാക്രമം ജ/ജ, ഇഛജഥ കമാന്‍ഡുകള്‍ ഉപയോഗിക്കുന്നു.

ഗ്രാഫിക്സ് യൂസര്‍ ഇന്റര്‍ഫേസ് (ഗുയി) സൌകര്യം ഇല്ലാത്തതിനാല്‍ ഉപയോക്താക്കള്‍ക്ക് കമാന്‍ഡുകള്‍ ഹൃദിസ്ഥമാക്കേണ്ടി വരും എന്നതാണ് ഡോസിന്റെ പ്രധാന പോരായ്മ. ഉപയോക്താവ് നിര്‍ദേശങ്ങള്‍ (രീാാമിറ) നേരിട്ട് ടൈപ്പ് ചെയ്യുന്നതിനു പകരം മെനു, ഡയലോഗ് ബോക്സ്, ഐക്കണ്‍ മുതലായവ പ്രയോജനപ്പെടുത്തി മൌസ് ക്ളിക്കുകളിലൂടെ ആവശ്യമായ പ്രോഗ്രാമുകള്‍ നടപ്പിലാക്കുന്ന സംവിധാനമാണ് ഗുയി. വിന്‍ ഡോസ് സംവിധാനം പ്രചാരത്തിലായതോടെ പിസികളില്‍ ഗുയി വ്യാപകമായി. ക്രമേണ ചുരുക്കം ചില കംപ്യൂട്ടര്‍ പ്രോഗ്രാമര്‍മാര്‍ക്കു മാത്രം താത്പര്യമുള്ള മേഖലയായി ഡോസ് പരിണമിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A1%E0%B5%8B%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍